ഉപഭോക്താക്കളെ പിടിച്ചു നിർത്താൻ പുതിയ തന്ത്രങ്ങളുമായി ഫേസ്ബുക്ക്

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിൽ വിശ്വാസം നഷ്ടപ്പെട്ട ഫേസ്ബുക്ക് ഉഭോക്താക്കളെ പിടിച്ചു നിർത്താൻ പുതിയതന്ത്രങ്ങൾ പയറ്റുന്നു. ഇതിന്‍റെ ഭാഗമായി പ്രൈവസി സെറ്റിംഗുകളില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്തിയതായി ഫേസ്ബുക്ക് വ്യക്തമാക്കി.

പ്രൈവസി സെറ്റിംഗുകള്‍ കൂടുതല്‍ മനസിലാക്കാവുന്ന തരത്തിലുള്ളതും, ഡാറ്റാ ടൂള്‍സ് എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് വിശദമായ വിവരണങ്ങള്‍ ഉള്ളതുമാകും. 50 മില്യണ്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനുമതിയില്ലാതെ ചോര്‍ത്തിയതായി പുറത്ത് വന്നിരുന്നു.

ഇതിനെ തുടര്‍ന്നുണ്ടായ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാനുള്ള കാംപയിന്‍ ശക്തി പ്രാപിച്ചതും പല കമ്പനികളും ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്തിരിയാന്‍ തുടങ്ങിയതുമാണ് പുതിയ മാറ്റങ്ങള്‍ക്ക് കാരണം. തങ്ങളുടെ സ്വകാര്യതയുടെ മേല്‍ ഉപയോഗിക്കുന്നവര്‍ക്ക് തന്നെ നിയന്ത്രണം വെക്കാവുന്ന തരത്തിലായിരിക്കും പുതിയ സെറ്റിങ്ങുകള്‍.

ആദ്യമായി മൊബൈലിലെ സെറ്റിംഗ്‌സ് മെനുവിനെയാണ് റീഡിസൈന്‍ ചെയ്യുന്നത്. നിലവില്‍ ഇരുപതോളം വ്യത്യസ്ത സ്‌ക്രീനുകളിലാണ് സെറ്റിംഗ്‌സ് ഉള്ളത്. ഇതിനെ ഒരൊറ്റ ലൊക്കേഷനിലേക്ക് കൊണ്ട് വരുന്ന തലത്തിലാകും പുതിയ ലേ ഔട്ട്.

അടുത്തത്, പ്രൈവസി സെറ്റിംഗ്‌സിനായി ഒരു ഷോര്‍ട്ട്കട്ട് വെക്കുന്നു. ഏതാനും ടച്ചിലൂടെ ഡാറ്റയെ കണ്‍ട്രോള്‍ ചെയ്യാവുന്ന സൗകര്യമാണ് ഉണ്ടാകുക. ഫേസ്ബുക്ക് പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിവരങ്ങളും പ്രൊഫൈലിലെ പോസ്റ്റും മറ്റ് കാര്യങ്ങളും ആരൊക്കെ കാണും എന്നതും ഇത് വഴി സുരക്ഷിതമാക്കാവുന്നതാണ്.

ഫെയ്‌സ്ബുക്ക് ഡാറ്റ ഡൗണ്‍ലോഡ് ചെയ്ത് വെക്കാനുള്ള സൗകര്യമാണ് മറ്റൊന്ന്. ഈ പ്ലാറ്റ്‌ഫോമില്‍ പങ്കു വെച്ച വിവരങ്ങളും പോസറ്റുകളും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയും സൈറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയും ആകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News