ആ അഞ്ച് അസ്വാഭാവിക മരണങ്ങളും ആര്‍ത്തവവും തമ്മിലുള്ള ബന്ധം; ദുരൂഹമായ സത്യങ്ങള്‍ പറയുന്ന സബ്കലക്ടറുടെ കുറിപ്പ്

തിരക്കിനിടയിൽ നമ്മൾ കാണാതെ പോയ, അല്ലെങ്കിൽ കണ്ടിട്ടും പരിഗണനകൊടുക്കാതെ പോയതുകൊണ്ടു മാത്രം അകാലത്തിൽ . പൊലിഞ്ഞുപോയ ചില ആത്മാക്കൾക്ക് ലോകത്തോടു വിളിച്ചു പറയാനുള്ള കാര്യങ്ങൾ കൂടി ഈ കുറിപ്പിലുണ്ട്. സരയൂ ചന്ദ്രമോഹൻ എന്ന ഐഎഎസ് ഓഫീസറെഴുതിയ ഹൃദയസ്പർശിയായ കുറിപ്പാണ് ചില മരണങ്ങൾക്കു മുന്നിൽ ഉത്തരംകിട്ടാതെ നിന്ന നമുക്കു മുന്നിൽ ആ സത്യങ്ങൾ തുറന്നു പറയുന്നത്….

ആർത്തവവും പ്രസവശേഷമുള്ള വിഷാദവുമൊക്കെ എല്ലാ സ്ത്രീകളേയും അലട്ടുന്ന പ്രശ്നമാണെങ്കിൽക്കൂടി ആ സമയത്ത് മനസ്സിന്‍റെ കടിഞ്ഞാൽ പൂർണ്ണമായും കൈവിട്ടു പോകുന്ന ചിലരുണ്ട്. ശാരീരികമായും മാനസീകമായും അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഒപ്പം നിന്നാൽ പല പെൺകുട്ടികളുടെ ജീവനും നമ്മുടെ കരുതലിനുള്ളിൽ സുരക്ഷിതമായിരിക്കുമെന്ന ഓർമ്മപ്പെടുത്തൽ കൂടി ഈ കുറിപ്പു നൽകുന്നു.

ജോലിയിൽ കയറി അധിക ദിവസങ്ങൾ കഴിയുന്നതിനു മുമ്പ്. അനവധി പെൺമരണങ്ങൾ കാണേണ്ടി വന്നപ്പോൾ അതിനു പിന്നിലുള്ള കാരണങ്ങൾ തേടിയപ്പോൾ മനസ്സിലായ ചില പ്രധാന കാര്യങ്ങൾ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നതിങ്ങനെ.

സബ് കലക്ടറായി ചാർജെടുത്തു മൂന്നു മാസം കഴിഞ്ഞു..അന്ന് മുതൽ നെഞ്ചിൽ നീറിപ്പടരുന്ന വേദനയാണ് ഓരോ സ്ത്രീധന മരണവും inquest ഉം enquiry യും ഒക്കെ.. ആദ്യത്തെ 10 ദിവസത്തിനുള്ളിൽ 5 അസ്വാഭാവിക മരണങ്ങൾ … വിവാഹം കഴിഞ്ഞു 7 വർഷത്തിനുള്ളിൽ ഒരു യുവതി അസ്വാഭാവികമായ സാഹചര്യത്തിൽ മരണമടഞ്ഞാൽ അതിൽ സ്ത്രീധനം ഒരു കാരണമാണോ എന്ന് വിചാരണ നടത്തി റിപ്പോർട്ട് കൊടുക്കേണ്ടത് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെ ഉത്തരവാദിത്തമാണ് ഓരോ ഇൻക്യുസ്റ് നടത്തുമ്പോഴും ഉള്ളിൽ എന്തൊക്കെയൊക്കെയോ വികാരങ്ങളാണ് … ഒരു ഓഫീസർ എന്ന നിലയിൽ ഡിറ്റാച്ഡ് ആയി നിന്ന് കൊണ്ട് ചെയ്യേണ്ട ജോലിയാണിതെന്നു എല്ലാവരും പറഞ്ഞുതന്നിട്ടുണ്ട്.എങ്കിലും മോർച്ചറിയിൽ എത്തുമ്പോൾ ഞാൻ എന്തൊക്കെയോ ചിന്തിച്ചു പോവുന്നു…..

രണ്ടു ദിവസമായി ശെരിക്കുറങ്ങിയിട്ട് ..ഗായത്രിയുടെ മരണം എന്‍റെ പന്ത്രണ്ടാവതു കേസ് ആണ് …ആ കഥയും അതെന്തു കൊണ്ട് എന്നെ ഇത്രയും വേദനിപ്പിക്കുന്നു എന്നുള്ളതും ഞാൻ വേറൊരു നാളിലേക്കു മാറ്റിവെക്കുന്നു…..

ഇന്നലെ രണ്ടും കൽപ്പിച്ചു ഫോറൻസിക് സർജനെ വിളിച്ചു”..Dr രാംകുമാർ എന്നെ ഓരോ കേസിലും സഹായിക്കാറുണ്ട് ഡോക്ടർ തുടർന്നു :”മാഡം ശ്രെദ്ധിച്ചിട്ടുണ്ടോന്നറിഞ്ഞൂടാ …നമ്മൾ കണ്ട ഭൂരിഭാഗം കേസിലും പെൺകുട്ടികൾ അവരുടെ ആർത്തവ ദിവസത്തിനിടയിലാണ് ഇത് ചെയ്തിരിക്കുന്നത്.ഞാൻ കൈകാര്യം ചെയ്ത തൊണ്ണൂറു ശതമാനം കേസുകളിലും ഇത് ശെരിയാണ് …പെൺകുട്ടികൾ ആ സമയത്തു അനുഭവിക്കുന്ന സമ്മർദ്ദം ആരും മനസിലാക്കുന്നൊ കാര്യമാക്കുന്നോ ഇല്ല എന്നതാണ് സത്യം ..

അതിഭയങ്കരമായ കോപവും ദുഖവും മാനസിക സമ്മർദ്ദവും ഇതൊന്നും മനസിലാകാതെയുള്ള കുടുംബാഗങ്ങളുടെ കുറ്റപ്പെടുത്തലുകളും കാര്യങ്ങൾ ശെരിക്കും വഷളാക്കുന്നു. മാത്രമല്ല,നിറയെ കേസുകളിൽ ഈ പെൺകുഞ്ഞുങ്ങൾ കൈക്കുഞ്ഞുങ്ങൾ ഉള്ളവരുമാണ് … പ്രസവശേഷം വരുന്ന ഡിപ്രെഷൻ പലരും മനസിലാക്കുന്നില്ല എന്നുള്ളതാണ് സത്യം

ഇതൊന്നും മനസിലാകാതെ പോകുന്നതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ആര്‍ത്തവം പോലുള്ള ശാരീരിക അവസ്ഥകള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നൊക്കെ ഓരോ സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ടതുണ്ട്. അങ്ങനെ ഓരു കാലം വന്നാല്‍ സ്ത്രീകള്‍ക്ക് അവരുടം പ്രസ്നങ്ങള്‍ പങ്കുവെക്കാവുന്ന ഇടമായി കുടും ബം മാറും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News