15ാം ധനകാര്യ കമ്മീഷന്‍ ജനാധിപത്യ വിരുദ്ധം; മാനദണ്ഡങ്ങള്‍ പുന:പരിശോധിക്കണമെന്ന് തോമസ് ഐസക്

15ാം ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങളെല്ലാം ജനാധിപത്യ വിരുദ്ധമാണെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. ഈ മാനദണ്ഡങ്ങള്‍ പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തികമായി വന്‍ നഷ്ടമുണ്ടാവുമെന്നും ഇത് പുന പരിശോധിക്കണമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പക്ഷപാത നിലപാടിനെതിരെ ദക്ഷിണേന്ത്യന്‍ ധനമന്ത്രിമാരുടെ യോഗം ഏപ്രില്‍ 10ന് തിരുവനന്തപുരത്ത് ചേരും.

15ാം ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ജനസംഖ്യ കുറവായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വന്‍ സാമ്പത്തിക നഷ്ട്ടം നേരിടേണ്ടി വരും. ബിജെപി ഭരിക്കുന്ന വടക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്ര വിഹിതം ലഭിക്കുകയും ചെയ്യും.

1971 ലെ സെന്‍സസിനു പകരം ഇനി മുതല്‍ 2011 ലെ സെന്‍സസ് മാനദണ്ഡമാക്കും. ഇത് വഴി മികച്ച വിദ്യാഭ്യാസത്തിലൂടേയും ആരോഗ്യ പദ്ധതികളിലൂടേയും ജനസഖ്യ നിയന്ത്രണം വരുത്തിയിട്ടുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം കുറയും. കേരളത്തിന് പ്രതിവര്‍ഷം 2000 കോടി മുതല്‍ 3000 കോടി വരെ നഷ്ടമുണ്ടാവുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

ഇത് അംഗീകരിക്കാനാവില്ലെന്നും തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്നും ധനകാര്യമന്ത്രി കൂട്ടി ചേര്‍ത്തു. ആന്ധ്രയിലെയും കര്‍ണ്ണാടകയിലേയും ധനമന്ത്രിമാര്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. ഈ മാനദണ്ഡത്തിലൂടെ റവന്യൂ വിഹിതം കൂടുതലും നഷ്ടമാവുന്നത് തമിഴ്‌നാടിനായിരിക്കും രണ്ടാമതായി ആന്ധ്രാ പ്രധേശിനും.

ജിഡിപി കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ നികുതി വിഹിതം നല്‍കുന്നതില്‍ നാലാം സ്ഥാനത്താണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. അതിനനുസരിച്ചുള്ള കേന്ദ്ര വിഹിതം ഇനി മുതല്‍ ലഭിക്കില്ല. ഈ മാനദണ്ഡങ്ങള്‍ പുന പരിശോധിക്കണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel