6 വര്‍ഷങ്ങള്‍ക്കിപ്പുറം സന്തോഷ് ട്രോഫി കയ്യെത്തുംദൂരെ; അഫ്ദല്‍ വീരനായകനായി; മിസോറാമിനെ തകര്‍ത്ത കേരളം കലാശക്കളിക്ക് ബൂട്ടുകെട്ടും

കേരളത്തിന്‍റെ സന്തോഷ് ട്രോഫി സ്വപ്നങ്ങള്‍ കയ്യെത്തുംദൂരെ. ഇന്ന് നടന്ന സെമി പോരാട്ടത്തില്‍ കരുത്തരായ മിസോറാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീ‍ഴ്ത്തിയാണ് കേരളം കലാശക്കളിയിലേക്ക് മാര്‍ച്ച് ചെയ്തത്.

കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച കേരളത്തിനും കിരീടത്തിനുമിടയില്‍ ഇനി ബംഗാളെന്ന ഒരു കടമ്പ മാത്രം ബാക്കി. പകരക്കാരനായിറങ്ങിയ വി കെ അഫ്ദല്‍ 54 മിനിട്ടില്‍ നേടിയ ഗോളിലാണ് കേരളം വിജയം സ്വന്തമാക്കിയത്.

നാലു ത‍വണ കേരള ഗോള്‍ മുഖത്ത്ക്ക് മിസോറാം അക്രമം അ‍ഴിച്ചുവിട്ടെങ്കിലും കേരളത്തിന്‍റെ ഉറച്ച പ്രതിരോധത്തില്‍ തട്ടി എല്ലാം തകരുകയായിരുന്നു. ലഭിച്ച അവസരം കൂടി കേരളം കൃത്യമായി മുതലാക്കിയതോടെ ഫൈനല്‍ പ്രവേശനം അനായാസമായി.

2012 ന് ശേഷം ഇതാദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. ടൂര്‍ണമെന്‍റിലെ തന്നെ ശക്തരായ മിസോറാമിനെ പരാജയപ്പെടുത്തിയത് ഫൈനലില്‍ കേരളത്തിന് പകരുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.

‘ഇതായിരുന്നു യാഥാര്‍ത്ഥ ഫൈനലെന്ന്’ കേരള കോച്ച് സതീവന്‍ ബാലന്‍ പറഞ്ഞതില്‍ നിന്നും എല്ലാം സമര്‍പ്പിച്ചായിരുന്നു ടീമിറങ്ങയതെന്നു വ്യക്തം. സ്വപ്നതുല്യമായിരുന്നു കേരളത്തിന്‍റെ ടൂര്‍ണമെന്‍റിലെ പ്രകടനം.

കളിച്ച മത്സരങ്ങളിലെല്ലാം വിജയിച്ച ടീം മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരേ പോലെ മികവ് കാട്ടിയിരുന്നു.. 16 ഗോളുകള്‍ നേടിയ കേരളം വ‍ഴങ്ങിയതാകട്ടെ 1 ഗോള്‍ മാത്രം. ഞായറാ‍ഴ്ച ബംഗാളിനെ നേരിടുമ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച മേല്‍ക്കൈ കേരളത്തിനുണ്ടാകും.

സെമിയില്‍ കരുത്തരായ കര്‍ണാടകയെ മുട്ടുകുത്തിച്ചതും സ്വന്തം നാട്ടിലാണ് മത്സരമെന്നതും ബംഗാളിന് ആത്മ വിശ്വാസം പകരുന്നു.6ാം കിരീടം ലക്ഷ്യമിട്ട് കേരളമിറങ്ങുമ്പോള്‍ കേരളം കൊതിക്കുന്നത് ചര്ത്രമാവര്‍ത്തിക്കാനാണ് 2005ലെ രചിച്ച ചരിത്രം ആവര്‍ത്തിക്കാന്‍.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കേരളം പരാജയപ്പെടുത്തിയ ബംഗളാണ് കലാശക്കളിയിലെ എതിരാളികള്‍. കര്‍ണാടകയെ സെമിയില്‍ തകര്‍ത്താണ് ബംഗാള്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News