ട്രെയിന്‍ തടഞ്ഞു നിര്‍ത്തി വമ്പന്‍ കവര്‍ച്ച; യാത്രക്കാരുടെ മുഴുവന്‍ സാധനങ്ങളും കൊള്ളയടിച്ചു

ട്രെയിന്‍ തടഞ്ഞു നിര്‍ത്തി വമ്പന്‍ കവര്‍ച്ച. ദില്ലിയിലാണ് ട്രെയിന്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരുടെ മുഴുവന്‍ സാധനങ്ങളും കൊള്ളയടിച്ചത്. നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍നിന്ന് പുറപ്പെട്ട നിസ്സാമുദ്ദീന്‍-അംബാല പാസഞ്ചര്‍ ട്രെയിനിലാണ് ഇന്നു പുലര്‍ച്ചെയോടെ കവര്‍ച്ച നടന്നത്.

നിസ്സാമുദ്ദീനും തിലക് ബ്രിഡ്ജിനും ഇടയ്ക്കുള്ള വിജനമായ സ്ഥലത്ത് ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോഴാണ് നാലംഗ സംഘം കവര്‍ച്ച നടത്തിയത്. എന്നാല്‍ ട്രെിയിന്‍ കൊള്ളയടിക്കപ്പെട്ടതായി ഇന്നു ഉച്ചയ്ക്ക് റെയില്‍വേ വക്താവ് നിതിന്‍ ചൗധരിയാണ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ റെയില്‍വേ പോലീസിന്റെയും ആര്‍പിഎഫിന്റെയും ഒരു സംയുക്ത സംഘം അന്വേഷണം നടത്തുന്നുണ്ടെന്ന് റെയില്‍വേ വക്താവ് വ്യക്തമാക്കി.

യാത്രക്കാരുടെ കൈകളിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളുമടക്കം വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കവര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News