പാര്‍ട്ടി കോണ്‍ഗ്രസ്; രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് അംഗീകാരം; കര്‍ണാടകയില്‍ ബിജെപിക്കെതിരായ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ; ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ശക്തമായ നടപടി വേണമെന്നും യെച്ചൂരി

മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മറ്റി അവസാനിച്ചു. 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പും ചര്‍ച്ച ചെയ്തു.

പാര്‍ട്ടി മത്സരിക്കാത്ത സീറ്റുകളില്‍ ബിജെപിക്കെതിരെ ശക്തരായ സ്ഥാനാര്‍ഥികളെ പിന്തുണക്കാനാണ് തീരുമാനം. സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു.

അടുത്ത മാസം നടക്കുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായാണ് മൂന്ന് ദിവസത്തെ കേന്ദ്രകമ്മറ്റി യോഗം ദില്ലിയില്‍ ചേര്‍ന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കി. ഇതിന് പുറമേ വിവിധ വിഷങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുകയാണ് ബിജെപിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീരിക്കണമെന്നും കേന്ദ്ര കമ്മറ്റി ആവശ്യപ്പെട്ടു.

ഉപതെരഞ്ഞെടുപ്പില്‍ തോറ്റതോടെ രാജ്യത്ത് ശക്തമായ വര്‍ഗീയ ധ്രൂവീകരണം നടത്താനാണ് ബിജെപി ശ്രമമെന്നും, ഇതിന് ചില കേന്ദ്രമന്ത്രിമാര്‍ കൂട്ടുനില്‍ക്കുന്നുണ്ടെന്നും യെച്ചൂരി ആരോപിച്ചു.

കര്‍ണാടകയിലെ തെരഞ്ഞെടുപ്പം കമ്മിറ്റിയില്‍ ചര്‍ച്ചയായി. മത്സരിക്കേണ്ട സ്ഥാനാര്‍ഥികളുടെ പട്ടിക കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കാത്ത സീറ്റുകളില്‍ ബിജെപിക്കെതിരെ ശക്തമായ സ്ഥാനാര്‍ഥികളെ പിന്തുണക്കാനും തീരുമാനിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here