
ബ്രഹ്മദത്തനെന്ന പേര്‍കേട്ടാല്‍ പട്ടാമ്പിക്കാര്‍ ഇന്നും ചോര തിളയ്ക്കും. ബ്രിട്ടിഷുകാരുടെ പീഡനങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കാതെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ധീരമായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു
മോഴിക്കുന്നത്ത് മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരി.
അദ്ദേഹത്തിന്‍റെ പൗത്രന്‍ ബ്രഹ്മദത്തന്‍ പോരാട്ടത്തിനായി തെരഞ്ഞെടുത്തത് കൃഷിയായിരുന്നു. മികച്ച ജൈവകര്‍ഷകനുളള നിരവധി അംഗീകാരങ്ങള്‍ ബ്രഹ്മദത്തന് ലഭിച്ചു. വെച്ചൂര്‍ പശുക്കളുടെ കേരളത്തിലെ ഏറ്റവും വലിയ സംരക്ഷകന്‍ കൂടിയാണ്.
പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയിലെ കൃഷിയിടം കേരളത്തിലെ പ്രധാന ജൈവ പാഠശാല കൂടിയാണ്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജൈവകൃഷിയില്‍ അവബോധം ഉണ്ടാക്കാനായാണ് ഒഴിവുസമയം മുഴുവന്‍ നീക്കിവെക്കുന്നത്.
നാട്ടില്‍ ഒരു ആയുര്‍വേദ ആശുപത്രി തുടങ്ങണം.
തൃത്താല ഗ്രാമ പഞ്ചായത്തിൽ ആയുർവ്വേദ ആശുപത്രി ആരംഭിക്കാന്‍ തീരുമാനിച്ചു.പക്ഷെ ആര് സ്ഥലം നല്കും?
പഞ്ചായത്തിന് ഒട്ടും അലയേണ്ടിവന്നില്ല.ലക്ഷങ്ങള്‍ വിലമതിക്കുന്ന 7 സെന്‍റെ് സ്ഥലം ബ്രഹ്മദത്തന്‍ ആയുര്‍വേദ ആശുപത്രിക്കായി എഴുതികൊടുത്തു. തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റെ് എ കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു.
“ആധുനിക കാലത്ത് പൊതുസ്ഥലങ്ങൾ പോലും സ്വകാര്യ സ്വത്താക്കുവാൻ ശ്രമിക്കുമ്പോൾ ഇത്തരം നന്മ നിറഞ്ഞ
പ്രവർത്തനങ്ങൾ വിരളമായിട്ടെങ്കിലും ഉണ്ടാകുന്നത് ഏറെ ആശ്വാസകരമാണ്. പ്രശസ്ത ജൈവകർഷകനും, സംസ്ഥാന
സർക്കാരിന്റെ കാമധേനു അവാർഡ് ജേതാവുമാണ് ശ്രീ.ബ്രഹ്മദത്തൻ.
പ്രമുഖ സ്വാതന്ത്രസമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ പൗത്രനും ഞാങ്ങാട്ടിരിയുടെ വികസന മുന്നേറ്റങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിച്ച മോഴിക്കുന്നത്ത് നാരായണൻ നമ്പൂതിരിയുടെ പുത്രനുമായ ശ്രീ.ബ്രഹ്മദത്ത ന് മറ്റൊരു വഴി തിരഞ്ഞെടുക്കാൻ കഴിയില്ലെന്നതാണ് വാസ്തവം. ഗ്രാമ പഞ്ചായത്ത് ഹാളിൽ
വച്ച് നടന്ന ചടങ്ങിൽ സ്ഥലത്തിന്റെ ആധാരം ഇന്ന് പഞ്ചായത്തധികൃതരെ ഏൽപ്പിച്ചു”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here