കൊല്ലം കൊട്ടിയത്ത് കുതിര പൊലീസ് കസ്റ്റഡിയില്‍; കാരണം ഇതാണ്

പേര് സുൽത്താന. വെളുപ്പും കറുപ്പും കലർന്ന നിറം .കുലം കുതിര.കുറ്റം മെയ്യുന്നതിനിടെ ഒരാളെ അക്രമിച്ചു.കേട്ട പാതിയും കേൽക്കാത്ത പാതിയും കൊട്ടിയം പൊലീസ് നടപടി ആരംഭിച്ചു. കുതിരയുടെ ഉടമയായറിയാസിനോട് സുൽത്താനയെ ഹാജരാക്കനായിരുന്നു കൊട്ടിയം പൊലീസിന്റെ ആവശ്യം.

സ്റ്റേഷനിലെത്തിയ സുൽത്താന മണിക്കൂറുകളോളം കാത്തു നിന്നു.മഹസ്സർ തയാറാക്കാനായിരുന്നു കാൽനടയാത്രകാരന്റെ പരിക്കിന് കാരണമായ കുതിരയെ ഹാജരാക്കാൻ പോലീസ് നിർദ്ദേശം. ജീവിതത്തിൽ ആദ്യമായി സ്റ്റേറ്റേഷനിൽ കയറിയ സുൽത്താനയുടെ ഉടമ റിയാസ് തന്റെ കുതിരക്ക് പോലീസ് സ്റ്റേയനിൽ കയറേണ്ടി വന്ന ഗതികേടിനെ ഓർത്ത് ദുഃഖിതനാണ് .

അതേ സമയം നിയമ നടപടിയുടെ ഭാഗമായാണ് കുതിരയെ സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടതെന്ന് കൊട്ടിയം പോലീസ് പറഞ്ഞു പരാതികാരന് പരിക്കേറ്റത് കുതിരയുടെ ചവിട്ടേറ്റതിനാലാണ് കുതിരയെ ഹാജരാക്കാൻ നിർദ്ദേശം നൽകിയതെന്നും വെറ്റിനറി ഡോക്ടറുടെ സാന്നിദ്ധ്യത്തിൽ നപടിക്കു ശേഷം കുതിരയെ ഉടമയ്കൊപ്പം വിട്ടതായും പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here