കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ‘മോഹന്‍ലാല്‍’

മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ ആരാധകരെ ആവേശത്തിലാക്കുന്ന ചിത്രമാണ് സാജിദ് യഹിയയുടെ പുതിയ ചിത്രം. പ്രിയ നടി മഞ്ജുവാര്യര്‍ തന്നെ ലാലേട്ടന്‍റെ ആരാധികയായെത്തുന്നുവെന്നതാണ് ചിത്രത്തിന്‍റെ സവിശേഷത.

മോഹന്‍ലാല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തീയറ്ററുകളെ പൂരപ്പറമ്പാക്കാന്‍ ഉടനെത്തുമെന്നാണ് വ്യക്തമാകുന്നത്. ആരാധകരെ ആ‍വേശത്തിലാക്കി മോഹന്‍ലാലിലെ വീഡിയോ ഗാനം പുറത്തിറങ്ങി. തൂവെണ്ണിലാ പാല്‍ത്തുള്ളിപോല്‍ എന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോനി ജോസഫാണ് ഈണം നല്‍കിയത്. കാര്‍ത്തിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചെറുപ്പം മുതലേ കടുത്ത മോഹൻലാൽ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു വാര്യർ വേഷമിടുന്നത്. ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തില്‍ സലിം കുമാര്‍, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel