മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും ഡോക്ടറുടെ ക്രൂരത; അറ്റുപോയ കാല്‍പാദം കാലുകള്‍ക്കിടയില്‍ തിരുകിവെച്ചു

ആശുപത്രി അധികൃതരുടെ ഉദാസീനതയും രോഗികളോട് കാട്ടുന്ന ക്രൂരതയും ദിനം പ്രതി കൂടിവരികയാണ്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍ പൂരില്‍ ഒരാളുടെ അറ്റുപോയ കാല്‍പാദം ഡോക്ടര്‍മാര്‍ അയാളുടെ കാലുകള്‍ക്കിടയില്‍ വച്ച് വീണ്ടും ക്രൂരത കാട്ടിയിരിക്കുകയാണ്.

രോഗിയുടെ മുറിച്ചുമാറ്റിയ കാല്‍ അയാളുടെ തന്നെ തല ഉയര്‍ത്തിവയ്ക്കാന്‍ തലയിണയായി ഉപയോഗിച്ച് ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഝാന്‍സി മെഡിക്കല്‍ കോളേജ് വിവാദത്തിലായതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലുല്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ട്രെയിനിന് അടിയില്‍പ്പെട്ടാണ് അതുല്‍ പാണ്ഢേ എന്ന 48 കാരന് കാല്‍പാദം നഷ്ടമായത്. തുടര്‍ന്ന് നാട്ടുകാര്‍ പാണ്ഢേയെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സ നടക്കുന്നതിനിടെയാണ് അറ്റുപോയ പാദം പാണ്ഢേയുടെ കാലുകള്‍ക്ക് ഇടയില്‍ ദീര്‍ഘനേരം വച്ചത്. ആളുകള്‍ ഇതിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ ഡോക്ടര്‍മാര്‍ പാദം ഇവിടെ നിന്നും നീക്കം ചെയ്യുകയായിരുന്നു.

അതേസമയം, യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും പാണ്ഢേയ്ക്ക് മികച്ച ചികിത്സയാണ് നല്‍കിയതെന്നും ആശുപത്രി അധികൃതരുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News