കര്‍ണാടകയില്‍ വിറങ്ങലിച്ച് ബിജെപി; അമിത്ഷായെ കണ്ടം വ‍ഴിയോടിച്ച് ദളിത് നേതാക്കള്‍

ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ദളിത് നേതാക്കളുടെ പ്രതിഷേധം. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ദളിത് നേതാക്കളുമായി രാജേന്ദ്ര കലാമന്തിരത്തില്‍ ഇന്ന് കൂടി കാഴ്ച സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തിലാണ് ദളിത് നേതാക്കളുടെ പ്രതിഷേധം ഇരമ്പിയത്.

അമിത് ഷാ സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു പ്രതിഷേധം അരങ്ങേറിയത്. കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഡ്ഗെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം.

ഭരണഘടന തിരുത്തി എഴുതുമെന്നും ദളിത് വിഭാഗക്കാരെ വ്യംഗമായി ഉദ്ധരിച്ച് ‘നായകള്‍ കുരച്ചുകൊണ്ടിരിക്കും’ എന്നീ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. അനന്ത്കുമാര്‍ ഹെഡ്ഗെയെ ഈ രീതിയില്‍ സംസാരിക്കാന്‍ അനുവദിക്കുന്ന നേതൃത്വത്തിന് എന്തു മറുപടിയാണുള്ളതെന്ന് അവര്‍ ചോദിച്ചു.

ഈ വര്‍ഷമാദ്യം കര്‍ണാടകയിലെ ബെല്ലാരിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ഇതിന് മുമ്പ് ഭരണഘടനതിരുത്തണമെന്നും മന്ത്രി പ്രസ്ഥാവന നടത്തിയിരുന്നു. വിവാദത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ അന്ന് മന്ത്രി മാപ്പുപറയുകയും ചെയ്തിരുന്നു.

കേന്ദ്രമമന്ത്രിയുടെത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് അമിത് ഷാ തലയൂരുകയായിരുന്നു. കര്‍ണാടകയില്‍ മെയ് 12നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 15 നും. 225 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News