കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

പാലക്കാട്: കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ അറസ്റ്റിലായ എലപ്പുള്ളി സ്വദേശികളായ ദിലീപ്,ദിനേശ്, അനീഷ്‌കുമാര്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, തടഞ്ഞ് വെക്കല്‍, ആക്രമിച്ച് പരുക്കേല്‍പിക്കുക, പൊതുഖജനാവിന് നഷ്ടമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഒറ്റപ്പാലം മജിസ്‌ട്രേറ്റിന് മുന്നിലാണ് പ്രതികളെ ഹാജരാക്കിയത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ അബൂബക്കര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News