വെല്ലുവിളിയുയര്‍ത്തി പടക്കുതിര; ടൊയോട്ട യാരിസ് എത്തുന്നു

ടൊയോട്ടയുടെ പുതിയ പടക്കുതിരയാവാന്‍ ടൊയോട്ട യാരിസ് മെയ് 18 നെത്തും. ഏപ്രില്‍ 22 മുതല്‍ യാരിസ് ബുക്കിംഗ് തുടങ്ങും. അമ്പതിനായിരം രൂപയാണ് യാരിസ് ബുക്കിംഗ് തുക. ടൊയോട്ടയുടെ ഇടത്തരം സെഡാനായ യാരിസിനെ പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് ടൊയോട്ട അവതരിപ്പിക്കുന്നത്.

ഡീസല്‍ പതിപ്പ് അവതരിപ്പിക്കുന്നതിനെപ്പറ്റി ടൊയോട്ട ഇനിയും തീരുമാനിച്ചിട്ടില്ല. കളത്തിലാകട്ടെ എതിരാളികള്‍ ഹോണ്ട സിറ്റിയും മാരുതി സിയാസുമാണ്. ഫോര്‍ച്യൂണറിലും ഇന്നോവയിലും കണ്ട ടൊയോട്ട മാജിക് യാരിസില്‍ ആവര്‍ത്തിക്കുമോയെന്ന് ഉടനറിയാം.

ഇതുവരെ കണ്ടിട്ടില്ലാത്ത കുറെ ഫീച്ചറുകള്‍ യാരിസിലുണ്ട്. ഇലക്ട്രോണിക് ഡ്രൈവര്‍ സീറ്റും ശൈലി തിരിച്ചറിഞ്ഞ പ്രവര്‍ത്തിക്കുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഫീച്ചറുകളില്‍ മുഖ്യമാണ്.

മേല്‍ക്കൂരയിലാണ് എസി വെന്റുകള്‍. ഏഴു എയര്‍ബാഗുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ടയര്‍ മര്‍ദ്ദം നിരീക്ഷിക്കുന്ന സംവിധാനം എന്നിവ കാറിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടും. ശ്രേണിയില്‍ ഇതുവരെയും നിര്‍മ്മാതാക്കള്‍ നല്‍കാന്‍ മടിച്ച ഫീച്ചറുകളാണിത്.

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, സൈഡ് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, പിന്നെ ഡ്രൈവറുടെ കാല്‍മുട്ടിന് സംരക്ഷണമേകുന്ന എയര്‍ബാഗും ഉള്‍പ്പെടെയാണ് യാരിസിലുള്ള ഏഴു എയര്‍ബാഗുകള്‍ ഉണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News