ഇനി ആവര്‍ത്തിക്കരുത് ഈ ക്രൂരത; ചികിത്സയില്‍ കഴിയുന്ന രോഗിയോട് ജീവനക്കാരന്റെ ക്രൂരത; ജീവനക്കാരുടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രി

ആരോഗ്യ വകുപ്പ് മന്ത്രി കെ കെശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്സുമാരുടേയും നഴ്സിംഗ് അസിസ്റ്റന്റുമാരുടേയും അറ്റന്റര്‍മാരുടേയും അടിയന്തര യോഗം ഇന്ന് മൂന്ന് മണിക്ക്.

മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവത്തെ തുടര്‍ന്നാണ് ജീവനക്കാരെ നേരിട്ട് കാണാന്‍ മന്ത്രി തീരുമാനിച്ചത്.ഡ്യൂട്ടിയിലില്ലാത്ത എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു.

രോഗിയുടെ കൈ, ജീവനക്കാരന്‍ പിടിച്ച് തിരിച്ച സംഭവത്തില്‍ അറിഞ്ഞയുടന്‍ തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണം സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും.കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജീവനക്കാരനായ നഴ്സിംഗ് അസിസ്റ്റന്റ് ആര്‍. സുനില്‍ കുമാറിനെ സസ്പെന്റ്് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News