പ്ലാസന്റ ജ്യൂസടിച്ച് കുടിച്ച് യുവതി; ഭര്‍ത്താവിനെയും മക്കളെയും കുടിപ്പിച്ചു; കാരണം ഇതാണ്

ആരോഗ്യം വര്‍ധിപ്പിക്കാന്‍ സ്വന്തം പ്ലാസന്‍റ ജ്യൂസടിച്ച് കുടിച്ച് യുവതി. യുകെയിലാണ് സംഭവം. നാല് കുട്ടികളുടെ അമ്മയായ ജെയ് എന്ന യുവതിയാണ് സ്വന്തം പ്ലാസന്‍റെ ജ്യൂസടിച്ച് കുടിച്ചത്. കൂടാതെ ഈ ജ്യൂസ് ഭര്‍ത്താവിനും മക്കള്‍ക്കും നല്‍കി. മക്കള്‍ക്ക് മികച്ച ആരോഗ്യം നേടാന്‍ ഇത് ജ്യൂസാക്കി കുടിക്കുന്നത് നല്ലതാണെന്നാണ് ഇവരുടെ വാദം.

നാലാമത്തെ കുട്ടിയുടെ   . ബാക്കി വന്ന ഭാഗം ഡീഹൈഡ്രേറ്റ് ചെയ്ത് ക്യാപ്സൂള്‍ രൂപത്തിലാക്കി ക‍ഴിക്കുകയാണ് ഈ യുവതി. പ്ലാസന്‍റ ജ്യൂസ് രൂപത്തിലാക്കാന്‍ 30 യൂറോയും ക്യാപസ്യൂളാക്കാന്‍ 150 യൂറോയും ചെലവായെന്നാണ് യുവതി പറയുന്നത്.

തന്‍റെ ചെയ്തിയെക്കുറിച്ച് പലരും പല അഭിപ്രായങ്ങള്‍ പരഞ്ഞുവെന്നും ഭൂരിഭാഗം പേരും തന്നെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും യുവതി പറയുന്നു.

കരിക്കിന്‍ വെള്ളവും ബെറിയും ചേര്‍ത്താണ് പ്ലാസന്‍റ ജ്യൂസാക്കിയത് അതിനാല്‍ രുചിയില്ലായ്മ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. ഇത് ഭക്ഷിച്ച ശേഷം മുലപ്പാല്‍ കൂടിയെന്നും നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്നും ജെയ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News