ഈ സ്ത്രീ 13 വര്‍ഷമായി താമസം ഗ്ലാസ്സ് കൂടിനുള്ളിലാണ്; എങ്കിലും പ്രതീക്ഷയുണ്ട്;എന്നെങ്കിലും പുറത്തിറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷ

13 വര്‍ഷമായി ഭര്‍ത്താവിനെയോ മക്കളെയോ തൊടാനാവാതെ ഒരു യുവതി. താമസം ഗ്ലാസ്സ് കൂടിനുള്ളില്‍. സ്‌പെയിനിലെ ജുവാന എന്ന 52 കാരിക്കാണ് ഈ ദുര്യോഗം.  അപൂര്‍വ്വ രോഗം ബാധിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങാനാവാതെ 13 വര്‍ഷമായി ഇവര്‍ ഗ്ലാസ്സ് കൂട്ടില്‍ ജീവിതം തള്ളിനീക്കുകയാണ്.

ഇലക്രടോസെന്‍സിറ്റിവിറ്റി, ഫൈബ്രോമയാല്‍ജിയ, കെമിക്കല്‍ സെന്‍സിറ്റിവിററി, എന്നവയാണ് ഇവരുടെ പ്രധാന രോഗം. അതായത് ഗ്ലാസ്സ് കൂടിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ശരീരം ചൊറിഞ്ഞ് തടിക്കും. ക്ഷീണിതയുമാവും. 29 ാം വയസ്സിലാണ് അസുഖം തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു.

ഉരുളക്കിഴങ്ങ് മുറിച്ചപ്പോള്‍ കണ്ണില്‍ ചൊറിച്ചലും ദേഹത്ത് തടിപ്പും കണ്ടതാണ് ആദ്യലക്ഷണം. പിന്നീട് ഒരു വസ്തുവും തൊടാന്‍ പറ്റാതായി. ശരീരം അതെല്ലാം നിരസിക്കും. അങ്ങനെയാണ് അണുബാധ ഏല്‍ക്കാത്തവിധം ഗ്ലാസ്സ കൂടിനുള്ളിലേക്ക് ഇവര്‍ താമസം മാറ്റിയത്. ഭര്‍ത്താവും മക്കളം ഒപ്പമുണ്ടെങ്കിലും അവരെ തൊടാന്‍ പോലും ഇവര്‍ക്കാകില്ല.

ശുദ്ധമായ പച്ചക്കറികള്‍ ഭര്യയ്ക്ക് നല്‍കാനായി ഭര്‍ത്താവ് സ്വന്തമായി പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. പുറത്തിറങ്ങാന്‍ പറ്റുന്ന വിധം ധരിക്കാനുള്ള മാസ്‌ക് തയ്യാറാക്കുന്നതിന്റെ ശ്രമത്തിലാണ് ഇവരുടെ ഡോക്ടര്‍മാര്‍. അത് തയ്യാറായാല്‍ പുറത്തിറങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News