ഇന്ധനവിലയില്‍ വന്‍ വര്‍ധനവ്; പെട്രോളിന് 77.49 രൂപ ; ഡീസല്‍വില 70ലേക്ക്

തുടര്‍ച്ചയായി പത്താം ദിവസവും വില വര്‍ധിച്ചതോടെ ഡീസല്‍ വില ഇതാദ്യമായി കേരളത്തില്‍ 70 രൂപയിലേക്ക് എത്തി. പെട്രോളിനും കേരളത്തില്‍ ഏറ്റവും ഉയര്‍ന്നവിലയായി 77.49 രൂപയായി.

10 ദിവസത്തിനിടെ ഡീസലിന് 1.79 രൂപയും പെട്രോളിന് 1.41 രൂപയുമാണ് കൂട്ടിയത്. നേരത്തെ 15 ദിവസത്തെ ഇടവേളയില്‍ 30ഉം 50 പൈസ വീതം വര്‍ധിപ്പിച്ച സ്ഥാനത്താണ് വിലനിര്‍ണയം ദിവസേനയാക്കി, കൊള്ളയടിയായി മാറിയത്. മുംബൈയില്‍ പെട്രോള്‍ വില വീണ്ടും കൂടി 81.17 രൂപയിലുമെത്തി.

മുംബൈയില്‍ നാലുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലവര്‍ധനയാണിത്.അസംസ്‌കൃത എണ്ണയുടെ വില ഇങ്ങനെ കുറയുമ്പോള്‍് ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here