‘മറ്റൊരാള്‍ക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകരുത്’; സുഡാനി ഫ്രം നൈജീരിയ അണിയറപ്രവര്‍ത്തകര്‍ വഞ്ചിച്ചു; വീഡിയോ പങ്കുവെച്ച് സാമുവല്‍ റോബിന്‍സണ്‍

പ്രേക്ഷകപ്രശംസ നേടി തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍.

ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഫേസ്ബുക്ക് വീഡിയോയിലൂടെയും നിര്‍മ്മാകതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍ ഉയര്‍ത്തിയത്.

ലോ ബജറ്റ് ചിത്രമായതിനാലാണ് താന്‍ കുറഞ്ഞ പ്രതിഫലത്തിന് സമ്മതിച്ചതെന്നും, നൈജീരിയയില്‍ തനിക്ക് ഇതിലുമേറെ തുക ലഭിക്കാറുണ്ടായിരുന്നുവെന്നും സാമുവല്‍ പറഞ്ഞു. മലയാളത്തില്‍ ഒരു പുതുമുഖതാരത്തിന് ലഭിക്കുന്ന തുക മിനിമം 20 ലക്ഷമാണ്. എന്നാല്‍ ഏറെ എക്‌സ്പീരിയന്‍സുള്ള തനിക്ക് ലഭിച്ചത് വെറും മൂന്നു ലക്ഷം മാത്രം. ഇത്ര കുറവ് തുക നല്‍കിയത് വിവേചനം തന്നെയാണെന്നും സാമുവല്‍ വ്യക്തമാക്കി.

തിരിച്ചു പോകും മുമ്പ് കൂടുതല്‍ തുക നല്‍കാമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. നിര്‍മ്മാതാക്കള്‍ ഉറപ്പു പാലിച്ചില്ലെന്നും സിനിമയ്ക്കായി 5 മാസത്തോളം താന്‍ കേരളത്തില്‍ ഉണ്ടായിരുന്നു, പീന്നീട് ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയും പ്രവര്‍ത്തിച്ചു.

കഴിഞ്ഞ അഞ്ച് മാസവും എന്നെ കേരളത്തില്‍ തന്നെ പിടിച്ചു നിര്‍ത്താനുള്ള ലക്ഷ്യത്തോടെയായിരുന്നു ആ വാഗ്ദാനങ്ങളെല്ലാം എന്നാണ് ഞാനിപ്പോള്‍ വിശ്വസിക്കുന്നത്. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ വാക്കുപാലിക്കാതെ ചതിച്ചെന്നും നാളെ മറ്റൊരാള്‍ക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകരുതെന്നുംസാമുവേല്‍ പറയുന്നു.

വീഡിയോ

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like