വിവാഹ ചടങ്ങ് വ്യത്യസ്തമാക്കുവാനായി ഒരുഗ്രന്‍ അതിഥിയെ ക്ഷണിച്ചു; പക്ഷേ പണി പാളി; ഒടുവില്‍ പൊല്ലാപ്പായി

ലണ്ടന്‍: സ്വന്തം വിവാഹത്തിന് വ്യത്യസ്തനായ ഒരു അതിഥിയെ ക്ഷണിക്കുമ്പോള്‍ ഒരിക്കലും ജെനി ആരോ സ്മിത്തോ കരുതിയിട്ടുണ്ടാവില്ല, ഇതിത്ര പൊല്ലാപ്പാവുമെന്ന്. വിവാഹച്ചടങ്ങ് എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിച്ചപ്പോഴാണ്, വ്യത്യസ്ഥമായ ഒരു അതിഥിയിലേക്ക് എത്തുന്നത്.

അതിഥി മറ്റാരുമല്ല. ഒരു ഉഗ്രന്‍ മൂങ്ങ. വിവാഹ മോതിരവുമായി വരാന്‍ ഒരു മൂങ്ങയെയാണ് ജനി ഏര്‍പ്പാടാക്കിയത്. പരിശീലനം നല്‍കിയ മൂങ്ങ സമയത്ത് മോതിരവുമായി എത്തുമെന്നാണ് ജനി കരുതിയത്.

എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. പരിശീലന പറക്കലെല്ലാം കൃത്യമായി ചെയ്ത മൂങ്ങ വിവാഹദിവസമായപ്പോള്‍ പരിശീലിച്ചത് മറന്ന് സ്വന്തം ഇഷ്ടത്തിന് പറന്നു. അതോടെ ചടങ്ങും അലങ്കോലമായി. മോതിരങ്ങള്‍ അടങ്ങിയ പെട്ടിയുമായി അതിഥികള്‍ക്കിടയിലേക്ക് പറക്കുകയായിരുന്നു മൂങ്ങ. ഒടുവില്‍ പരിശീലകന്‍ എത്തിയാണ് മോതിരം തിരികെ കൊടുപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here