
പ്രൈം മെമ്പർഷിപ്പുള്ള എല്ലാ ഉപഭോക്താകൾക്കും 2019 മാർച്ച് വരെ കാലാവധി നീട്ടി നൽകുമെന്നാണ് ജിയോ. ഇതിനൊപ്പം ചില പ്രത്യേക ഒാഫറുകളും നൽകുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്.
നിലവിലെ ഉപഭോക്താകൾ മൈ ജിയോ ആപ് വഴിയാണ് പ്രൈം മെമ്പർഷിപ്പ് കാലാവധി ദീർഘിപ്പിക്കേണ്ടത്. പുതിയ ഉപയോക്തകൾക്ക് ഏപ്രിൽ 1 മുതൽ ജിയോയുടെ പ്രൈം മെമ്പർഷിപ്പ് എടുക്കാൻ സാധിക്കും. പ്രൈം ഉപയോക്താകൾക്ക് പ്രത്യേക ഒാഫറുകൾ അവതരിപ്പിക്കുമെന്നും ജിയോ വ്യക്തമാക്കിയിട്ടുണ്ട്.
പ്രൈം മെമ്പർമാർക്ക് 550 ലൈവ് ടി.വി ചാനലുകൾ, 6000 സിനിമകൾ, ലക്ഷകണക്കിന് വിഡിയോകൾ, 1.4 കോടികൾ പാട്ടുകൾ, 5000 മാഗസിനുകൾ, 500 കൂടുതൽ ന്യൂസ്പേപ്പറുകൾ എന്നിവയെല്ലാം സൗജന്യമായി ലഭിക്കുന്നത് തുടരുമെന്നും കമ്പനി അറിയിച്ചു.
ഇതിനൊപ്പം ഒളിംമ്പിക്സ് 2018, ഫിലിം ഫെയർ, ജസ്റ്റിൻ ബീബർ കൺസേർട്ട് ലേക്മീ ഫാഷൻ വീക്ക്, ജിയോ മാമി ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവ ലൈവായി കാണാനുള്ള സൗകര്യവും നൽകുന്നുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here