ഇങ്ങനെയൊക്കെ ശിക്ഷിക്കാമോ; ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ആഞ്ഞടിച്ചും പൊട്ടിത്തെറിച്ചും കളിയവസാനിപ്പിച്ചും വാര്‍ണറിന്‍റെ പ്രതികാരം

പന്തില്‍ ക്രിതൃമം കാട്ടിയതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് ഒരു വര്‍ഷം വിലക്ക് ലഭിച്ച ഡേവിഡ് വാര്‍ണര്‍ രംഗത്തെത്തി.

ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന പ്രതികരണമാണ് വാര്‍ണറുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇനിയൊരിക്കലും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

വിവാദത്തിൽ മാപ്പു പറഞ്ഞതിന് പിന്നാലെയാണ് ഇനി കളിക്കില്ലെന്ന് വാർണർ വാർത്താ സമ്മേളനത്തിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ട് വ്യക്തമാക്കിയത്.

ഞങ്ങളുടെ തീരുമാനം തെറ്റായിരുന്നു. അതുവഴി രാജ്യത്തെ അപമാനിച്ചു. തന്‍റെ ഭാഗം ന്യായീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും വാർണർ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് വേണ്ടി കളിക്കില്ലെന്ന് മാത്രമാണ് വാര്‍ണര്‍ പറഞ്ഞത്. ഐപിഎല്‍ അടക്കമുള്ള മത്സരങ്ങളില്‍ ഭാവിയില്‍ കളിക്കുമെന്ന സൂചനയാണ് താരത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കടുത്ത ശിക്ഷയോടുള്ള പ്രതിഷേധമാണ് വാര്‍ണറുടെ പ്രഖ്യാപനമെന്ന വിലയിരുത്തലുകളുയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here