യോഗിയുടെ ഉത്തര്‍പ്രദേശില്‍ അംബേദ്ക്കര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം; പ്രതിമയുടെ തല തകര്‍ത്തു

ലക്നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ അംബേദ്ക്കര്‍ പ്രതിമ തകര്‍ത്തു. അലഹബാദിലെ ത്രിവേണിപുരം ജുനുഹി ഭാഗത്താണ് പ്രതിമയ്ക്കു നേരെ ആക്രമണം ഉണ്ടായത്. പ്രതിമയുടെ തലതകര്‍ത്തു. അംബേദ്ക്കറിന്റെ പേരില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാറിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇത്തരത്തിലൊരു ആക്രമണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

നേരത്തെ പലതവണ സംസ്ഥാനത്ത് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ വിവിധ നേതാക്കളുടെ പ്രതിമ തകര്‍ത്ത് ആക്രമണങ്ങള്‍ നടന്നിരുന്നു. ത്രിപുരയില്‍ ലെനിന്റെയും, തമിഴ് നാട്ടില്‍ പെരിയാറിന്റെ പ്രതിമ സംഘപരിവാര്‍ തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് യുപിയിലും അംബേദ്ക്കര്‍ പ്രതിമ തകര്‍ത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here