
ജാതി കോളവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമസഭയിലെ ചോദ്യത്തിന് സാങ്കേതികമായി മറുപടി പറയുക മാത്രമാണ് ചെയ്തതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് . എണ്ണത്തിൽ പിഴവുകൾ ഉണ്ടെങ്കിൽ ഡി.പി.ഐയോട് പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട് .
നിലവിൽ ഉള്ള രേഖകൾ തെറ്റ് അല്ല .അപ് ലോഡ് ചെയ്തതിൽ തെറ്റ് ഉണ്ടെങ്കിൽ പരിശോധിക്കും. ഇതിന് ജാതിയും മതവും വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്നും സി രവീന്ദ്രനാഥ് കോഴിക്കോട് പറഞ്ഞു.
ജാതിക്കോളം ഒഴിച്ചിട്ടവരുടെ എണ്ണമാണ് നിയമസഭയില്‍ പറഞ്ഞതെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. സോഫ്റ്റ്‌വെയറുകളിലുള്ള കണക്കാണ് പറഞ്ഞത്. കുട്ടികളുടെ ജാതിയും മതവും രേഖപ്പെടുത്തിയില്ല എന്ന് ഇതിനര്‍ഥമില്ല എന്നും രവീന്ദ്രനാഥ് പറഞ്ഞു.
ജാതിയും മതവും ഫോമുകളില്‍ രേഖപ്പെടുത്താത്തവരുടെ കണക്കില്‍ തെറ്റുണ്ടെന്ന് പൊതുവായ അഭിപ്രായം വന്നാല്‍ എവിടെയെല്ലാം തെറ്റുവന്നുവെന്ന് സംബന്ധിച്ച് അന്വേഷിക്കാന്‍ ഡിപിഐയോട് നിര്‍ദ്ദേശിച്ചതായും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
കണക്കുകള്‍ ചോദിച്ചപ്പോള്‍ നിലവില്‍ ശേഖരിക്കപ്പെട്ട കണക്കുകള്‍ പറഞ്ഞുവെന്നേ ഉള്ളുവെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here