
മലയാള സിനിമയെ വിസ്മയിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുന്ന യുവനടനാണ് ജയസൂര്യ. ഓരോ ചിത്രത്തിലും വ്യത്യസ്ത കൊണ്ട് ശ്രദ്ധേയമാക്കുന്ന ജയസൂര്യ പെണ്‍വേഷത്തിലെത്തുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.
അതിനിടയിലാണ് ജയസൂര്യയുടെ മകള്‍ വേദയുടെ തകര്‍പ്പന്‍ പ്രകടനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. യോഗി പാല്‍കുടി എന്ന ഹിറ്റ് പരസ്യത്തിന് കലക്കന്‍ ഡബ്സ്മാഷുമായാണ് വേദയുടെ രംഗപ്രവേശനം.
ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് ജയേട്ടന്‍റെ മകളുടെ വീഡിയോ എന്ന പേരില്‍ ഡബ്‌സ്മാഷ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇതിനോടകം വലിയ തോതില്‍ വീഡിയോ വൈറലായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here