വിമാനത്തില്‍ മോഷണം; എയര്‍ഹോസ്റ്റസുമാരെ നഗ്‌നരാക്കി പരിശോധിച്ചു; എന്‍ഡിടിവി വീഡിയോ പുറത്തുവിട്ടു; സംഭവം സ്‌പൈസ്‌ജെറ്റില്‍

രാജ്യത്തെയാകെ ഞെട്ടിക്കുന്ന രീതിയില്‍ എയര്‍ഹോസ്റ്റുകള്‍ക്ക് വിമാനത്തില്‍ അപമാനം. വിമാനത്തില്‍ മോഷണം നടന്നുവെന്ന് പേരില്‍ എയര്‍ഹോസ്റ്റസുമാരെ നഗ്നരാക്കി പരിശോധിച്ചുവെന്ന് പരാതി.

സ്‌പൈസ്‌ജെറ്റിനു നേരെയാണ് ഗുരുതര ആരോപണവുമായി എയര്‍ ഹോസ്റ്റസുമാര്‍ രംഗത്തെത്തിയത്. വിമാനത്തില്‍ നിന്നു ഭക്ഷണത്തിനും മറ്റും ശേഖരിക്കുന്ന പണം കാബിന്‍ ക്രൂ മോഷ്ടിക്കുന്നുവെന്ന ആരോപണത്തെതുടര്‍ന്നാണ് പരിശോധന.

ഇന്നു രാവിലെയാണ് എയര്‍ഹോസ്റ്റസുമാര്‍ പരാതിയുമായി എത്തിയത്. സ്‌പൈസ്‌ജെറ്റ് കമ്പനിയുടെ സുരക്ഷാവിഭാഗമാണ് എയര്‍ഹോസ്റ്റസുമാരെ നഗ്നരാക്കി പരിശോധിച്ചതെന്നാണ് ആരോപണം. ഏതാനും ദിവസങ്ങളായി ഇത് തുടരുകയാണെന്നും പരിതിയുമായി വന്നവര്‍ഡ വ്യക്തമമാക്കി.

തങ്ങളെ നഗ്‌നരാക്കി പരിശോധന നടത്തി എന്നതാണ് പ്രധാന ആരോപണം. വനിതാജീവനക്കാരെയാണ് ഇത്തരത്തില്‍ പരിശോധനയ്ക്കായി നിയോഗിച്ചിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത് തുടരുകയാണ്. വിമാനമിറങ്ങിക്കഴിയുമ്പോഴാണു പരിശോധന നടത്തുക.

സാനിറ്ററി പാഡുകള്‍ പോലും ബാഗില്‍നിന്നും എടുത്ത് പരിശോധിക്കും. അപമര്യാദയായാണ് പരിശോധനയെന്നും പരാതിയില്‍ പറയുന്നു. സത്യസന്ധരായ ജീവനക്കാര്‍ക്കു മോശം പേരുണ്ടാകാതെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പരിശോധന.

എന്നാല്‍, യഥാര്‍ത്ഥ മോഷ്ടാക്കളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും സ്‌പൈസ്‌ജെറ്റ് സീനിയര്‍ വൈസ് പ്രസിഡന്റിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനക്കാര്‍ പരാതി നല്‍കുന്ന ദൃശ്യങ്ങളും എന്‍ഡിടിവി പുറത്തു വിട്ടിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News