ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ഇടഞ്ഞ് ബിഡിജെഎസ്; മണ്ഡലം കണ്‍വെന്‍ഷന്‍ നടത്താന്‍ കഴിയാതെ കടുത്ത പ്രതിസന്ധിയില്‍ എന്‍ഡിഎ

ചെങ്ങന്നൂരിൽ നിയോജക മണ്ഡലം കൺവെൻഷൻ പോലും നടത്താൻ കഴിയാതെ NDA കടുത്ത പ്രതിസന്ധിയിൽ . പ്രധാന ഘടക കക്ഷിയായ BDJS ഇടഞ്ഞ് നിൾ ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം . അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിൽ മാത്രമേ കൺവെൻഷൻ നടത്തു എന്ന വിശദീകരണവുമായി കുമ്മനം രാജശേഖരൻ രംഗത്തെത്തി .

പ്രധാനപ്പെട്ട മുന്നണികളായ LDF ഉം , UDF ഉം നിയോജക മണ്ഡലം കൺവെൻഷൻ നടത്തി പ്രചരണത്തിൽ സജീവമായെങ്കിലും NDA ക്യാബ് ഇപ്പോഴും ഉറക്കത്തിൽ തന്നെ . കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ഒരു മണ്ഡലത്തിൽ സ്വാഭാവികമായും ചെയ്യേണ്ട പ്രാഥമിക ചെയ്യേണ്ട ഗൃഹപാഠങ്ങൾ പോലും ചെങ്ങന്നൂരിൽ BJP ചെയ്തിട്ടില്ല .കടുത്ത പ്രതിസന്ധിയിൽ .

പ്രധാന ഘടക കക്ഷിയായ BDJS ഇടഞ്ഞ് നിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. എന്നാൽ ഇത് പര്യസമായി സമ്മതിക്കാൻ വിമുഖതയുള്ളതിനാൽ കൺവെൻഷൻ നേരത്തെ നടത്തിയവരെ പരിഹസിച്ചാണ് BJP നേതാക്കൾ സംസാരിച്ചത്.

ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ. പി എസ് ശ്രീധരൻപിള്ളയുടെ രണ്ടാംഘട്ട പ്രചരണം തുടങ്ങുന്നതിന്‍റെ ഭാഗമായി നിയോജക മണ്ഡലത്തിലെ മുഴുവൻ വീടുകളും ബിജെപി നേതാക്കളും , പ്രവർത്തകരും വോട്ടഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News