പ്രേംനസീര്‍ നവതി മാധ്യമ പുരസ്‌കാരം; സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരന്

അനശ്വര നടന്‍ പ്രേംനസീറിന്റെ പേരില്‍ പ്രേംനസീര്‍ സുഹൃത് സമിതി ഏര്‍പ്പെടുത്തിയിരിക്കുന്ന മാധ്യമ പുരസ്‌കാരം കൈരളി പീപ്പിള്‍ ടിവിക്ക്‌. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരന്‍ ലഭിച്ചു.

ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ഏപ്രില്‍ 6ന് വൈകുന്നേരം ആറ് മണിക്ക് പൂജപ്പുര ചിത്തിര തിരുനാള്‍ ആഡിറ്റോറിയത്തില്‍ വച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിക്കും.

മികച്ച പരമ്പര റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ്  ആര്‍.സാംബനും (ദേശാഭിമാനി), ന്യൂസ് ഫോട്ടോ ഗ്രാഫര്‍ പുരസ്‌കാരം സുമേഷ് കൊടിയത്തിനും(ദേശാഭിമാനി) ലഭിച്ചു.

മറ്റ് അവാര്‍ഡുകള്‍: പി. അനില്‍കുമാര്‍ (മാതൃഭൂമി), സാലിഹ് കക്കോടി )(മാധ്യമം), ശിവകൈലാസ് (ജന്മഭൂമി), എം.എം.അന്‍സാര്‍ (തേജസ്), സീമാ മോഹന്‍ലാല്‍(ദീപിക), വി.പി.നിസാര്‍ (മംഗളം), അജയ് തുണ്ടത്തില്‍(മോഡേണ്‍ ഫിലിം സിറ്റി), ബിജി തോമസ് (മനോരമ ന്യൂസ്), ശരത് ചന്ദ്രന്‍ (ന്യൂസ് 18 കേരള), സഹിന്‍ ആന്റണി ( റിപ്പോര്‍ട്ടര്‍ ചാനല്‍), അനില്‍ നമ്പ്യാര്‍ (ജനം ടി.വി), സജീവ് ഇളമ്പല്‍ (മംഗളം), ജോര്‍ജ് പുളിക്കന്‍ (ഏഷ്യാനെറ്റ്), കെ.വി. സതീദേവി (മംഗളം ടി.വി)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News