ഇംപീച്‌മെന്റ് നീക്കം; പ്രതിരോധം തീര്‍ക്കാന്‍ ബാര്‍ കൗണ്‍സില്‍; കപില്‍ സിബലിന് വിലക്ക്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്‌മെന്റ് നോട്ടിസ് തിങ്കളാഴ്ച നല്‍കാനിരിക്കെ അഭിഭാഷകനായ കപില്‍ സിബലിന് വിലക്കുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇംപീച്ച്‌മെന്റ് നടപടികളില്‍ പങ്കെടുക്കുന്ന എംപിമാര്‍ക്ക് വിലക്കേര്‍പ്പാടാക്കാന്‍ ജനറല്‍ കൗണ്‍സിലാണ് തീരുമാനം കൈകൊണ്ട്.

ഇവര്‍ക്ക് അഭിഭാഷകരായി കോടതിയില്‍ പ്രാക്ടീസ് ചെയ്യാനാവില്ലെന്ന് ജനറല്‍ കൗണ്‍സില്‍ അംഗം ടി.എസ്. അജിത്കുമാര്‍ വ്യക്തമാക്കി. ഇങ്ങനെയുള്ള അഭിഭാഷകര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നത് നീതി ന്യായ വിഭാഗത്തിന് തന്നെ ഭീഷണിയാവുമെന്നും ബാര്‍ കൗണ്‍സില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടുകള്‍ക്കെതിരെ സുപ്രീംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി രംഗത്തെത്തിയതാണ് ഇംപീച്ച്‌മെന്റ് നീക്കത്തിനു വഴിമരുന്നിട്ടത്.

കോണ്‍ഗ്രസ്, എന്‍സിപി, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങി പ്രതിപക്ഷനിരയിലെ പാര്‍ട്ടികളില്‍നിന്ന് 50 എംപിമാരാണു പ്രമേയത്തില്‍ ഒപ്പുവച്ചിട്ടുള്ളത്. ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭയില്‍ കൊണ്ടുവരുന്നതിന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായ്ഡുവിനാണു പ്രതിപക്ഷം തിങ്കളാഴ്ച നോട്ടിസ് നല്‍കുക.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിപക്ഷ നേതാക്കളുമായും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ ഒന്നിച്ചു നിര്‍ത്തുക എന്നതാണ് ഇംപീച്ച്‌മെന്റ് നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News