സർക്കാർ ആശുപത്രികളുടെ പേര് മോശാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ജീവനക്കാര്‍ക്ക് ആരോഗ്യമന്ത്രിയുടെ കർശന നിര്‍ദേശം സർക്കാർ ആശുപത്രികളുടെ പേര് മോശാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജീവനക്കാരുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിയുടെ നിര്‍ദേശം.

മെഡിക്കൽ കോളേജിൽ ചികിത്സയിൽ ക‍ഴിയുന്ന രോഗിയോട് ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയ സംഭവത്തെ തുടർന്നാണ് ആരോഗ്യമന്ത്രി ജീനക്കാരുമായി കൂടിക്കാ‍ഴ്ച നടത്തിയത്. തുടര്‍ന്ന് ജീവനക്കാർ ആശുപത്രിയിലെത്തുന്ന രോഗികളോട് പെരുമാറേണ്ട രീതിയെ കുറിച്ച് നിർദേശം നൽകി.

വാസുവിനുണ്ടായ തിക്താനുഭവം ഇനി ഒരു രോഗിക്കുമുണ്ടാകരുത്. ഇനി അങ്ങെയൊന്നുയാൽ അത് കുറ്റമായി കണക്കാക്കും.സർക്കാർ ആശുപത്രികളുടെ പേര് മോശാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 19ന് കാലൊടിഞ്ഞ് അഡ്മിറ്റായ വാസു എന്ന രോഗിയോടാണ് അറ്റന്‍റര്‍ സുനിൽകുമാര്‍ മോശമായി പെരുമാറിയത്. സുനിൽ കുമാര്‍ ഇയാളുടെ വിരൽ പിടിച്ച് ഒടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടിയതിനെ തുടര്‍ന്നാണ് മന്ത്രി ആശുപത്രി ജീവനക്കാരുമായി അടിയന്തരയോഗം വിളിച്ചു ചേര്‍ത്തത്.

പ്രാഥമിക അന്വേഷണത്തിൽ അറ്റന്‍റര്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel