
കോട്ടയം: കോട്ടയത്തും സിബിഎസ്ഇ പരീക്ഷയില്‍ അട്ടിമറി. പത്താകഌസ് കണക്ക് പരീക്ഷയ്ക്ക് നല്‍കിയത്് രണ്ടുവര്‍ഷം മുമ്പുളള ചോദ്യപേപ്പര്‍.
കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി അമിയ സലിമിനാണ് പഴയ ചോദ്യപേപ്പര്‍ ലഭിച്ചത്. സിബിഎസ്ഇ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും മറുപടിയില്ല.
കോട്ടയം വടവാതൂര്‍ നവോദയ സെന്ററില്‍ പരീക്ഷയെഴുതിയ അമിയ സലിമിനാണ് 2016ലെ സിബിഎസ്ഇ കണക്കുപരീക്ഷയുടെ ചോദ്യപേപ്പര്‍ ലഭിച്ചത്. ഒരേ കോഡിലുള്ള ചോദ്യപേപ്പര്‍ കണ്ടപ്പോള്‍ പരീക്ഷാ മേല്‍നോട്ടം നടത്തിയിരുന്ന അധ്യാപിക സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ പരീക്ഷ കഴിഞ്ഞ് സഹപാഠികളുമായി സംസാരിക്കുമ്പോഴാണ് ചോദ്യപേപ്പര്‍ രണ്ടുവര്‍ഷം മുമ്പുള്ളതാണെന്ന് അമിയ അറിയുന്നത്. കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് അമിയ.
ചോദ്യപേപ്പര്‍ നീക്കം ചെയ്ത ശേഷം എണ്ണം തികക്കാനായി 2016ലെത് തിരുകിവച്ചതാകാമെന്നും സംശയമുണ്ടെന്ന് അമിയയുടെ ബന്ധുക്കള്‍ പറഞ്ഞു.
സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിവേദിത സിബിഎസ്ഇയുടെ തിരുവന്തപുരം റീജിയണല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.
കണക്കുപരീക്ഷയുടെ ചോദ്യപേപ്പര്‍ ദില്ലിയിലും ഹരിയാനയിലും മാത്രമാണ് ചോര്‍ന്നതെന്ന നിലപാടില്‍ അവിടെ മാത്രം പുനഃപരീക്ഷ നടത്താനുള്ള ശ്രമത്തിലാണ് സിബിഎസ്ഇ അധികൃതര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here