
2018ലെ കേന്ദ്ര ബജറ്റില്‍ അരുണ്‍ ജയ്റ്റ്ലി പ്രഖ്യാപിച്ച വിവിധ സേവനങ്ങളുടെ നികുതി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പാവപ്പെട്ട രോഗികള്‍ക്കാണ് ഇതില്‍ ഏറ്റവും വലിയ ഇരുട്ടടി ഏല്‍ക്കാന്‍ പോവുന്നത്. വിലനിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകള്‍ക്ക് ഇന്ന് മുതല്‍ 3.4 ശതമാനം വില വര്‍ദ്ധിക്കും. രക്തസമ്മര്‍ദ്ദം മുതല്‍ കാന്‍സര്‍ വരെയുള്ള മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
2013ലെ അവശ്യ മരുന്നു വില നിയന്ത്രണ നിയമത്തിന്റെ ഭാഗമായുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ക്ക് തൊട്ടു മുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തില്‍ നിശ്ചിത ശതമാനം വില കൂട്ടാന്‍ കമ്പനികള്‍ക്ക് അനുമതി ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ മരുന്നുകള്‍ക്ക് വില കൂട്ടുന്നത്.വിലനിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകള്‍ക്ക് 3.4 ശതമാനം വില വര്‍ദ്ധനവാണുണ്ടാവുന്നത്.2019 മാര്‍ച്ച് വരെ ആഭ്യന്തര ഔഷധ വിപണിയില്‍ 3400 കോടി രൂപയുടെ വിലക്കയറ്റം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍.
മലയാളികള്‍ 374 കോടിയുടെ വിലവര്‍ദ്ധന അനുഭവിക്കേണ്ടിവരും. മരുന്നു വിപണിയില്‍ കേരളത്തിന്റെ വാര്‍ഷിക വിറ്റുവരവ് 6,000 മുതല്‍ 8000 കോടിയാണ്. 684 ഇനം മരുന്നുകളാണ് നേരത്തേ വിലനിയന്ത്രണ പട്ടികയില്‍ ഉണ്ടായിരുന്നത്. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് 875 ആക്കി. ഈ മരുന്നുകള്‍ക്കെല്ലാം ഒറ്റയടിക്ക് വില കൂടുകയാണ്. പട്ടികയിലെ മരുന്നുകളുടെ വില തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ മരുന്നുവില നിര്‍ണയ അതോറിട്ടിക്കാണ്.
കാന്‍സറിന്റെ 90 ശതമാനം മരുന്നുകള്‍ക്കും വില കൂടും.ഇതിനു പുറമെ സര്‍ക്കാര്‍ സേവന നിരക്കുകള്‍ അഞ്ച് ശതമാനം വര്‍ദ്ധിക്കും. വരുമാനം, ജാതി, സ്ഥിര താമസ സ്ഥലം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ജലസേചന വകുപ്പ്, പൊതു വിതരണ വകുപ്പ് എന്നിവയില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇത്തരത്തില്‍ അഞ്ച് ശതമാനം നിരക്ക് വര്‍ദ്ധനവുണ്ടാകും.
ഭാഗപത്രത്തിന് 6.7 ലക്ഷം വരെ 1000 രൂപയാണ് വില. അതിന് മുകളില്‍ ഓരോ ലക്ഷത്തിനും 150 രൂപ വീതം വര്‍ദ്ധിക്കും.ഭൂമിയുടെ ന്യായവിലയിലും വര്‍ദ്ധനവുണ്ടാകും. 10 ശതമാനം വരെയാണ് വില വര്‍ദ്ധിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here