നിറഞ്ഞ ചിരിയോടെ അവള്‍ സമൂഹത്തിനെ നോക്കി പുഞ്ചിരിച്ചു; ആത്മവിശ്വാസമാണ് അവളുടെ അ‍ഴക്

മുഖത്ത് ഒരു കുരു വന്നാല്‍ ലോകത്തിലെ സകല മരുന്നും ഉപയോഗിക്കുന്ന പെണ്‍കുട്ടികളേ ഇവളെ നോക്കു. ഇവള്‍ മരിയാന മെന്‍ഡസ്. അറിയപ്പെടുന്ന മോഡലാണ് മരിയാന. മുഖത്ത് വലിയൊരു കറുപ്പ് മറുകുമായാണ് ഈ സുന്ദരികുട്ടിയുടെ ജനനം. എന്നാല്‍ അവള്‍ ആ കറുപ്പ് മറുകിനെ സ്വയം സ്നേഹിച്ചു.

ഒരു മോഡല്‍ ആകണമെന്നായിരുന്നു മരിയാനയുടെ ആഗ്രഹം. എന്നാല്‍ കറുപ്പ് അശുഭമായും വൈരൂപ്യമായും കാണുന്ന പലരും അവളെ അടുപ്പിച്ചില്ല. തളര്‍ന്ന് പിന്മാറാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു. തന്നെ തള്ളിപറയാന്‍ കാരണക്കാരിയായ മറുകിനെ അവള്‍ മേക്കപ്പ് കൊണ്ട് മറച്ചുവെക്കാന്‍ നോക്കിയില്ല. സര്‍ജറിയിലൂടെ ഇല്ലാതാക്കാനും ശ്രമിച്ചില്ല.

തികഞ്ഞ ആത്മവിശ്വസത്തോടെ നിറഞ്ഞ ചിരിയോടെ അവള്‍ സമൂഹത്തിനെ നോക്കി പുഞ്ചിരിച്ചു. ആത്മവിശ്വസത്തോടെയുള്ള അവളുടെ പുഞ്ചിരിക്ക് സോഷ്യല്‍ മീഡിയ നിറഞ്ഞ പിന്തുണ നല്‍കി.

വസ്ത്ര വ്യാപരരംഗത്തെ പ്രിന്റ് പരസ്യങ്ങളിലൂടെയാണ് മരിയാന തന്റെ കരിയര്‍ തുടങ്ങുന്നത്. ഫാഷന്‍ ലോകത്തെ സൗന്ദര്യ സങ്കല്‍പങ്ങള്‍ പൊളിച്ചെഴുകയാണ് മരിയാന ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News