സന്തോഷ് ട്രോഫിയില്‍ മുത്തമിടണം; കേരളത്തിന്റെ ചുണക്കുട്ടികള്‍ ഇന്നിറങ്ങും

സന്തോഷ് ട്രോഫിയില്‍ കപ്പടിക്കാന്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ ഇന്ന് ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ആവേശത്തിലാണ് കേരളത്തിലെ ഫൂട്‌ബോള്‍ ആരാധകരാകെ.  ആറാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇന്ന് ബംഗാളിനെ നേരിടാന്‍ ഇറങ്ങുക. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഉച്ച കഴിഞ്ഞ് 2.30 നാണ് മത്സരം.

ഏറെ പ്രതീക്ഷയോടെയാണ് കേരളം ഇന്നിറങ്ങുക. പതിനാല് വര്‍ഷമകാത്തിരിപ്പിന് അവസാനംകുറിക്കാനാണ് രാഹുല്‍ വി.രാജും സംഘവും സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്നിറങ്ങുന്നത്. 6 ം  കീരീടം ലക്ഷ്യമിട്ടാണ് കേരളം ബംഗാളിനെതിരെ ബൂട്ട് കെട്ടുന്നത്. ബംഗാളിനെ പരാജയപ്പെടുത്തി കിരീടം നേടാന്‍ കേരളത്തിന്‍ സാധിച്ചാല്‍ 13 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് കൂടിയാണ് വിരാമമാകുന്നത്.

71 സന്തോഷ് ട്രോഫി കിരീടങ്ങളില്‍ കേരളത്തിന് കിരീടം  സ്വന്തമാക്കാനായത് 5 തവണ മാത്രമാണ്.സന്തോഷ് ട്രോഫിയുടെ പ്രതാപ കാലത്ത് 1974 ല്‍  സ്വന്തം മണ്ണില്‍ കൊച്ചിയിലെ മുള ഗ്യാലറിയില്‍ ആര്‍ത്തിരമ്പിയ കാണികള്‍ക്കു മുന്നിലായിരുന്നു കേരളത്തിന്‍റെ ആദ്യ കിരീട നേട്ടം. ക്യാപ്റ്റന്‍ മണിയെന്ന ഇതിഹാസ താരത്തിന് കീ‍ഴിലായിരുന്നു ആ  കിരീട നേട്ടം.

റെയില്‍വേയെ 3- 2 ന് മുട്ടുകുത്തിച്ചാണ് അന്ന് കേരളം വിജയം ആഘോഷിച്ചത്..എതിരില്ലാത്ത 3 ഗോളുകള്‍ക്ക് ഗോവയെ തറപറ്റിച്ച്  രണ്ടാം കിരീടം 1992ല്‍  സ്വന്തമാക്കിയത് 2 പതിറ്റാണ്ടുകളുടെ നിരാശയ്ക്ക് ശേഷമായിരുന്നു.1993 ല്‍ തുടര്‍ച്ചയായി രണ്ടാം കിരീടത്തില്‍ കേരളം മുത്തമിട്ടത് മഹാരാഷ്ടയെ 2 0ത്തിന് തകര്‍ത്തെറിഞ്ഞായിരുന്നു. 4ാം കിരീടം കേരളം   സ്വന്തമാക്കിയത് ഗോവയോട് ഇഞ്ചോടിഞ്ച് പൊരുതിയായിരുന്നു.

2001ലെ ആ കിരീട നേട്ടം ഗോവയെ 3 2 എന്ന സ്കോറിന് പരാജയപ്പെടുത്തിയായിരുന്നു.2005ല്‍ ഇഗ്നേഷ്യസിന്‍റെ  ക്യാപ്റ്റന്‍സിയില്‍ പഞ്ചാബിനെ തോല്‍പ്പിച്ചായിരുന്നു ഒടുവില്‍ കേരളം കിരീടം സ്വന്തമാക്കിയത്.  കിരീടനേട്ടത്തിന്‍റെ അഭിമാനം പറയാന്‍ പിന്നീട് കേരളത്തിന് അവസരമുണ്ടായില്ല.

1 തവണ ഫൈനല്‍ കളിച്ചത് മാത്രമായിരുന്നു കേരളത്തിന്‍റെ പിന്നീടുള്ള ഭേദപ്പെട്ട പ്രകടനം. കിരീടമെന്ന സ്വപ്നം സ്വന്തമാക്കാന്‍ വീണ്ടും കേരളം പന്തുതട്ടുമ്പോള്‍  പന്തിനൊപ്പം ഉരുളുന്നത് ഒരു ജനതയുടെ  തോറ്റുപോകില്ലെന്ന പ്രതീക്ഷയും  ഗോള്‍വലയിലേക്ക് കുതിക്കുന്നത് ഒരു നാടിന്‍റെ ഹൃദയവുമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News