കെഎസ്‌യു മുന്‍ ഇടുക്കി ജില്ലാ പ്രസിഡണ്ട്‌ നിയാസ്‌ കൂരാപ്പിള്ളി അന്തരിച്ചു

വാഹനാപകടത്തില്‍ ഗുഗുതരമായി പരിക്കേറ്റ്‌ ചികില്‍സയിലായിരുന്ന കെ.എസ്‌.യു മുന്‍ ഇടുക്കി ജില്ലാ പ്രസിഡണ്ട്‌ നിയാസ്‌ കൂരാപ്പിള്ളി മരണപ്പെട്ടു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയല്‍ ഇന്ന്‌ പുലര്‍ച്ചയോടെയാണ്‌ മരണം സംഭവിച്ചത്‌.

കഴിഞ്ഞ ദിവസം തൊടുുപുഴ-മടക്കത്താനത്ത്‌ വെച്ചായിരുന്നു അപകടം. നിയാസും സുഹൃത്തും സഞ്ചരിച്ച ബൈക്കിന്‌ പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു.

സംസ്‌കാരം ഇന്ന്‌ വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ തൊടുപുഴ -കാരിക്കോട്‌ നൈനനാര്‍ ജുമാമസ്‌ജിദില്‍ നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News