അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന 16 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് കുരങ്ങ് കാട്ടിലേക്കോടി

അമ്മക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ കുരങ്ങ് മോഷ്ടിച്ചു. ഒഡിഷയിലാണ് സംഭവം. 16 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് വേണ്ടി തിരച്ചില്‍ തുടരുന്നു. ഏപ്പോ‍ഴും കുരങ്ങ് ശല്യമുള്ള സ്ഥലമാണ് ഇത്.

കുഞ്ഞിനെ എടുത്തോടുന്നത് കണ്ട അമ്മ നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും കുരങ്ങ് കുഞ്ഞിനെയും കൊണ്ട് ഓടി മറഞ്ഞിരുന്നു. നാട്ടുക്കാരാണ് അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിശമനസേനാംഗങ്ങളും ചേര്‍ന്ന് തെരച്ചില്‍ തുടങ്ങി.

പ്രദേശത്ത് ദിവസങ്ങള്‍ക്കുമുന്‍പ് ഏതാനും ആളുകളെ കുരങ്ങുകള്‍ ആക്രമിച്ചിരുന്നു. പരാതി നല്‍കിയിട്ടും വനംവകുപ്പധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News