ആക്രമണം അ‍ഴിച്ചുവിട്ട് ആര്‍എസ്എസ്; ക്രിസ്ത്യന്‍ പള്ളിക്ക് നേരെയും ആര്‍എസ്എസ് അ‍ഴിഞ്ഞാട്ടം

സംസ്ഥാനത്താകെ ആക്രമണം അ‍ഴിച്ചുവിട്ട് ആര്‍എസ്എസ്. ഈസ്റ്റര്‍ ദിനത്തില്‍ ദിനത്തില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ക്രിസ്ത്യന്‍ പള്ളിക്ക് നേരെയും ആര്‍എസ്എസ് ആക്രമണം.

ഈസ്റ്റർ ദിനത്തിൽ  ആലപ്പുഴ ചാരൂoമൂട്ടിൽ ക്രിസ്തൻ പള്ളിക്ക് നേരെ RSS ക്രിമിനലുകളുടെ ആക്രമണം  . ആക്രമണത്തിൽ പള്ളി വക കെട്ടിടത്തിന്റെ ജനൽചില്ലുകളും , വാതിലും തകർന്നു. തന്നെ അപായപ്പെടുത്താനുള്ള നീക്കം ആണ് നടന്നതെന്ന് ഇടവക വികാരി . സംഭവമായി ബന്ധപ്പെട്ട് രണ്ട് RSS പ്രവർത്തകർ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ചാരുംമൂട് സെന്റ് ഗ്രിഗോറിയോസ് പള്ളി വക കെട്ടിടത്തിന് നേരെയാണ് ഇന്നലെ രാത്രി 2 മണിയോടെ പ്രദേശവാസിയും സജീവ Rടട പ്രവർത്തകനുമായ കോലാപ്പി അരുണിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തിയത് . ഇസ്റ്റർ പ്രാർത്ഥനക്കായി വിശ്വാസികൾ പള്ളിയിൽ എത്തിയ സമയത്താണ് ആക്രമണം അരങ്ങേറിയത് . മദ്യപിച്ച് എത്തിയ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ഇടവക വികാരിയായ ഗീവർഗ്ഗീസ് കോർ എപ്പിസ്കോപ്പക്ക് നേരെ അസഭ്യവർഷത്തിനും തുനിഞ്ഞു .
തുടർന്ന് പള്ളി പുതിയതായി വാങ്ങിയ കെട്ടിടത്തിന്റെ ജനൽചില്ലുകൾ അക്രമി സംഘം കല്ലെറിഞ്ഞ് തകർത്തു. വാതിൽ ചവുട്ടി പൊളിച്ചു. ആക്രമണം നടന്ന ഉടൻ പള്ളി വികാരി നൂറനാട് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു . ഉടൻ സ്ഥലത്ത് എത്തിയ എസ് ഐ യുടെ നേതൃത്വത്തിൽ കോലാപ്പി അരുണിനെ ഓടിച്ചിട്ട് പിടിച്ചു. അരുണിനൊപ്പം ആക്രമണത്തിൽ പങ്കെടുത്ത സനിൽ രാജ് , സനു എന്നീവരെ രാവിലയോടെ പോലീസ് അറസ്റ്റ് ചെയ്തു .പ്രതികൾ നിരവധി ക്രിമിനൽ കേസിൽ മുൻപ് ഉൾപ്പെട്ടവരാണ്.    തന്നെ അപായപെടുനുള്ള നീക്കം ആണ് നടന്നതെന്ന് പള്ളി വികാരി ഗീവർഗ്ഗീസ് കോർ എപ്പിസ്കോപ്പ മാധ്യങ്ങളോട് പറഞ്ഞു
എന്നാൽ സംഭവവുമായി BJP ക്കോ RSS നോ ബന്ധം ഇല്ലെന്ന് BJP ആലപ്പുഴ ജില്ലാ പ്രസിഡന്റ് സോമൻ പീപ്പിളിനോട് പറഞ്ഞു. സംഭവത്തെ തുടർന്ന് വിശ്വാസികളും , ഇടവക അംഗങ്ങളും പ്രതിഷേധ യോഗം നടത്തി. മാവേലിക്കര MLA ആർ . രാജേഷ് , അദ്ധ്യക്ഷനായിരുന്നു . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , CPI M നേതാവ് എം.വി ഗോവിന്ദൻ മാസ്റ്റർ , മന്ത്രി ജി.സുധാകരൻ , കൊടിക്കുന്നിൽ സുരേഷ് , എം ലിജു , മുൻ എം.പി സി.എസ് സുജാത , ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ എന്നീവർ സംസാരിച്ചു . ചെങ്ങന്നൂരിലെ സ്ഥാനാർത്ഥികളായ സജി ചെറിയാൻ , Dവിജയകുമാർ , Pട ശ്രീധരൻപിള്ള എന്നീവർ പള്ളിയിൽ സന്ദർശനം നടത്തി . സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്

ക‍ഴിഞ്ഞ ദിവസം കാസര്‍കോടും ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആര്‍എസ്എസ് ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ വീട്ടമ്മയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു.

കാഞ്ഞങ്ങാട് മേലടുക്കത്ത് വീടുകൾക്കും ക്രിസ്ത്യൻ പള്ളിക്കും നേരെ  BJP RSS പ്രവർത്തകർ  നടത്തിയആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി. ആക്രമണത്തിൽ 3 CPI M അനുഭാവികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് ആക്രമണം.

സി പി ഐ എം അനുഭാവികളായ അമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന കാഞ്ഞങ്ങാട് മേലടുക്കത്ത് ഒരു പ്രകോപനവും ഇല്ലാതെ അമ്പതോളം വരുന്ന BJP – RSS പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു.
പരിവർത്തിത ക്രിസ്ത്യൻ വിഭാഗക്കാർ താമസിക്കുന്ന പ്രദേശമാണിത്. കല്ലേറിൽ ലൂർദ് മാതാ പള്ളിയുടെ ബോർഡും തകർന്നു.

സി പി ഐ എം സ്ഥാപിച്ച സ്മാരക സ്തൂപം തകർത്ത അക്രമികൾ ഇവിടേക്കുള്ള കുടിവെള്ള വിതരണ പൈപ്പും പൂർണമായി നശിപ്പിച്ചു. വീടുകളുടെ ജനൽ ചില്ലുകൾ തകർത്തു. യാതൊരു പ്രകോപനവും ഇല്ലാതെ തങ്ങൾ BJP ക്കാരുടെനിരന്തര ഭീഷണിയും ആക്രമണവും നേരിടുകയാണെന്ന് മേലടുക്കം കോളനി നിവാസികൾ പറഞ്ഞു.
ശശി, തങ്കം, നന്ദു എന്നിവർക്കാണ് പരിക്ക്.

നന്ദുവിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും
മറ്റുള്ളവരെ ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി. അക്രമികൾക്കായി അന്വേഷണം ഊർജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News