#കപ്പടിക്കാന്‍കേരളം; ‘ജയിച്ചേ അടങ്ങൂ’; ചുണക്കുട്ടികള്‍ക്ക് ആശംസകളുമായി ബിനീഷ് കിരണ്‍

സന്തോഷ് ട്രോഫിയില്‍ കപ്പടിക്കാന്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ ഇന്ന് ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ആവേശത്തിലാണ് കേരളത്തിന്റെ മുന്‍ സന്തോഷ് ട്രോഫി താരങ്ങളും.2004 ല്‍ കേരളം അവസാനമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ വൈസ് ക്യാപ്റ്റനായിരുന്നു ബിനീഷ് കിരണ്‍ ഇത്തവണ കേരളം കപ്പടിക്കുമെന്നു തന്നെ ഉറച്ച് വിശ്വസിക്കുന്നു.

നാല് സന്തോഷ് ട്രോഫി ഫൈനലുകളില്‍ കേരളത്തിനു വേണ്ടി ബൂട്ടണിഞ്ഞ ബിനീഷ് കിരണിന് ഇപ്പോഴും സന്തോഷ് ട്രോഫിയെന്നും കേള്‍ക്കുമ്പോള്‍ ആവേശംതന്നെ.ഐ എസ് എലും ഐ ലീഗുമെല്ലാമുണ്ടെങ്കിലും കേരളത്തിന് ഇപ്പോഴും ഫുട്‌ബോളെന്നാല്‍ സന്തോഷ് ട്രോഫിയാണെന്ന് ബിനീഷ് പറയുന്നു.കേരളത്തിന്റെ ഒരു വികാരമാണ് സന്തോഷ് ട്രോഫിയെന്നതാണ് പ്രത്യേകത.ഇത്തവണ കേരളത്തിന് വളരെയധികം സാധ്യതകളുണ്ടന്നെും മുന്‍ താരം

2001 മൂതല്‍ 2004 വരെ കേരളം തുടച്ചായി ലോകകപ്പ് ഫൈനല്‍ മത്സരങ്ങള്‍ കളിച്ചപ്പോള്‍ ബിനീഷ് കിരണ്‍ ടീമിംഗമായിരുന്നു.2004 ല്‍ കേരളം അവസാനമായി കപ്പുയര്‍ത്തുമ്പോള്‍ ബിജേഷ് കിരണ്‍ ആയിരുന്നു ഉപനായകന്‍.അന്ന് ഫൈനല്‍ മത്സരത്തിനു മുമ്പ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹൗസില്‍ കളിക്കാര്‍ താമസിക്കുന്ന മുറിയിലെത്തി ആശംസകള്‍ അറിയിച്ചത് വലിയ ആത്മവിശ്വാസം പകര്‍ന്നുെവന്ന് ബിനീ്ഷ് ഓര്‍മ്മിക്കുന്നു.

2004 ല്‍ കേരളം കപ്പ് നേടിയപ്പോള്‍ ക്യാപ്ടനായിരുന്ന ഇഗ്നീഷ്യസിന് ദില്ലിയില്‍ മറ്റൊരു കളിയുള്ളതിനാല്‍ കേരളത്തിലേക്ക് വരാനാകാത്തിനാല്‍ കപ്പ് കേരളത്തില്‍ എത്തിക്കാനുള്ള ഭാഗ്യമുണ്ടായത് വൈസ് ക്യാപ്റ്റനായ ബീനീഷിനായിരുന്നു.

കെ എസ് ഇ ബി യില്‍ ഉദ്യാഗസ്ഥനായ ബിനീഷ് കിരണ്‍ മക്കളായ ആര്യനെയും അര്‍ഷബിനെയും ചെറുപ്പത്തിലേ തന്നെ കാല്‍പ്പന്തുകളിയെസ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നു നര്‍ത്തകിയായ ഭാര്യ ഷൈജയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News