പത്താംക്‌ളാസ് സമ്പൂര്‍ണ വിജയത്തിനായി ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥിയെ തോല്‍പ്പിച്ചു; ക്രൂരതയില്‍ മനം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

കോട്ടയം: പത്താം ക്‌ളാസില്‍ നൂറ് ശതമാനം വിജയത്തിനായി ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥിയെ തോല്‍പ്പിച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം.

പള്ളിക്കത്തോട് ക്രോസ് റോഡ് പബ്‌ളിക് സ്‌കൂളിലേക്ക് എസ് എഫ് ഐപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പള്ളിക്കത്തോട് ക്രോസ് റോഡ് പബ്‌ളിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ബിന്റോ ഈപ്പനാണ് വിദ്യാഭ്യാസ കച്ചവടത്തിന്റെ ഇരയായത്. സ്‌കൂളിന് പൂര്‍ണ വിജയം ലഭിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ഥിയെ തോല്‍പ്പിച്ചത്.

പാമ്പാടി പുളിക്കല്‍കവല പൊടിപാറയ്ക്കല്‍ ബിനു – ബിന്ദു ദമ്പതികളുടെ മകനാണ് ബിന്റോ കുട്ടി ഒന്‍പതാം ക്ലാസില്‍ പരാജയപ്പെട്ടതായും , മറ്റൊരു സ്‌കൂളിലേയ്ക്കു മാറ്റണമെന്നും പിതാവ് ബിനുവിനെ സ്‌കൂളിലേക്ക് വിളിപ്പിച്ച് അധികൃതര്‍ അറിയിച്ചിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പാമ്പാടിയിലെയും പരിസരത്തെയും നിരവധി സ്‌കൂളുകളില്‍ അന്വേഷിച്ചെങ്കിലും ഒരിടത്തും അഡ്മിഷന്‍ ലഭിച്ചില്ല. ഇതില്‍ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here