കാറു തട്ടി ബൈക്കില്‍ നിന്നും തെറിച്ചു വീണത് ബസിനു മുന്നിലേക്ക്; സംഭവിച്ചത് ഇതാണ്; ഈ ദൃശ്യങ്ങള്‍ എല്ലാം പറയും

എല്ലാം സെക്കന്റുകള്‍ക്കുള്ളില്‍ കഴിഞ്ഞു. മരണത്തിനുമുന്നില്‍പ്പെട്ടതും ഒന്നും സംഭവിക്കാത്തതു പോലെ ജീവിതത്തിലേക്ക് തിരിച്ചു കയരിയതുമെല്ലാം. സണ്ണി കുര്യന്‍ എന്ന റയില്‍വേ സീനിയര്‍ ടെക്‌നീഷ്യനാണ്, ബൈക്കിനും കാറിനും ബസിനും ഇടയില്‍ നിനന്ും അത്ഭുതകരമായി രക്ഷപ്പെട്ടത്. കോട്ടയത്ത് രാവിലെ ജോലിക്കു പോവുകയായിരുന്നു സണ്ണി. ബൈക്കിലായിരുന്നു യാത്ര.

അതിരമ്പുഴ ചന്തക്കവലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ വാതില്‍ പെട്ടെന്ന് തുറന്നപ്പോള്‍ സണ്ണിയുടെ ബൈക്കിലിടിച്ചു. നിയന്ത്രണം വിട്ട് ബൈക്കില്‍ നിന്നു സണ്ണി റോഡിനു നടുവിലേക്ക് തെറിച്ചു വീണു.

ബസിന്റെ മുന്‍ ടയറിനുള്ളിലേക്കാണ് സണ്ണി തെറിച്ചു വീണത്. ഹെല്‍മറ്റ് ബസിന്റെ ചക്രത്തില്‍ ഇടിച്ചെങ്കിലും പെട്ടെന്ന് ബസ് നിര്‍ത്തിയതിനാല്‍ കൂടുതല്‍ അപകടം ഉണ്ടായില്ല. വലത് കൈലിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇദ്ദേഹം ബസിനടിയില്‍പ്പെടാതെ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ റോഡരികിലുള്ള കടയിലെ സിസിടിവിയില്‍ പതിയുകയായിരുന്നു. കാറ് കടയ്ക്കു മുന്നില്‍ നിര്‍ത്തുന്നതും അലക്ഷ്യമായി ഡോര്‍ തുറക്കുന്നതുമെല്ലാം ബസിനു മുന്നില്‍ വീഴുന്നതുമെല്ലാം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News