ഇങ്ങനെയും ക്രൂരത; തളര്‍ന്നുവീണ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാതെ ബസ് ജീവനക്കാര്‍; വഴിയില്‍ ഇറക്കി വിട്ട യാത്രക്കാരന്‍ മരിച്ചു

ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞ് കുഴഞ്ഞു വീണ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാതെ ബസ് ജീവനക്കാര്‍. അരമണിക്കൂറോളം ബസ് ഓടിയശേഷം യാത്രക്കാരനെ വഴിയില്‍ ഇറക്കിവിട്ടു.

നാടിനെ നടുക്കിയ സംഭവം നടന്നത് കൊച്ചി നഗരത്തില്‍. വയനാട് സ്വദേശി ലക്ഷ്മണാണ് ജീവനക്കാരുടെ ക്രൂരതയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ആലുവയിലേക്കുളള സ്വകാര്യ ബസില്‍ കയറിയ ഇയാള്‍ ബസില്‍ കുഴഞ്ഞു വീഴുകയും പിന്നീട് ഇയാള്‍ക്ക് അപസ്മാരമുണ്ടാവുകയും ചെയ്തു.

യാത്രക്കാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇടപ്പളളി പളളിക്കു മുമ്പില്‍ ലക്ഷ്മണനെ ഇറക്കി വിട്ടു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ ലക്ഷ്മണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here