#കപ്പടിക്കാന്‍കേരളം; വ്യാ‍ഴവട്ടത്തിലെ സ്വപ്നം പൂവണിയുമോ; കളത്തിലെ പോരാട്ടം തത്സമയം കാണാം

ഒരു വ്യാ‍ഴവട്ടത്തിലേറെ നീണ്ട കേരളത്തിന്‍റെ സന്തോഷ് ട്രോഫി സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ കേരള താരങ്ങള്‍ കളത്തില്‍. ആവേശകരമായ പോരാട്ടത്തില്‍ കരുത്തരായ ബംഗാളിനെയാണ് കേരളം നേരിടുന്നത്.

കൊല്‍ക്കത്തയിലെ പ്രശസ്തമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. നേരത്തെ ഗ്രൂപ്പിലെ പോരാട്ടത്തില്‍ കേരളം ബംഗാളിനെ കീ‍ഴടക്കിയിരുന്നു.ഈ ആത്മവിശ്വാസത്തിലാണ് കേരളം കളിക്കുന്നത്.

2004-2005 സീസണിലാണ് കേരളം അവസാനമായി കിരീടം നേടിയത്. അഞ്ച് തവണ കിരീടം നേടിയിട്ടുള്ള കേരളം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലാശക്കളിയില്‍ പോരാടുന്നത്. സന്തോഷ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ള ടീമാണ് ബംഗാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News