
ഇന്ദ്രൻസിന് അവാർഡു കിട്ടിയത് വീതം വയ്പിലൂടെയാണെന്ന പരാമർശമാണ് വിവാദമായത്. ഫെയ്സ് ബുക്കിലൂടെയാണ് സംവിധായകൻ പരാമർശം തിരുത്തിയത്.
സംവിധായകന്റെ ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ:
“റിപ്പോർട്ടർ ചാനലിലെ ക്ളോസ് എൻകൗണ്ടറിൽ ഇന്ദ്രൻസേട്ടന് കഴിഞ്ഞ തവണയൊക്കെ അവാർഡ് കിട്ടാൻ അർഹതയുണ്ടായിരുന്നെന്നും ഇത്തവണ അദ്ദേഹത്തെ ആക്ഷേപങ്ങളുയരാതിരിക്കാൻ കരുവാക്കുകയായിരുന്നു എന്നും ഉദ്ദേശിച്ച് ഒരു വാചകം പറഞ്ഞിരുന്നു.
ഒരിക്കലും അത് അദ്ദേഹത്തിന്റെ അവാർഡിന്റെ മഹത്വം കുറച്ചുകാണാനോ ഒരു കലാകാരനെന്ന നിലക്ക് അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താനോ ഉദ്ദേശിച്ച് പറഞ്ഞതല്ല.. നാവുപിഴയാണ്.. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന് ഇൻഡസ്ട്രിയിൽ തന്നെ അപൂർവമാണ്.. നിരുപാധികം ക്ഷമ ചോദിക്കുന്നു”.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here