ഗോള്‍; ബംഗാളിനെ വിറപ്പിച്ച് കേരളം മുന്നില്‍; എംഎസ് ജിതിന്‍ വീരനായകന്‍; #കപ്പടിക്കാന്‍കേരളം

ഒരു വ്യാ‍ഴവട്ടത്തിലേറെ നീണ്ട കേരളത്തിന്‍റെ സന്തോഷ് ട്രോഫി സ്വപ്നങ്ങള്‍ ട്രാക്കില്‍.കരുത്തരായ ബംഗാളിനെ അവരുടെ മൈതാനത്ത് വിറപ്പിക്കുന്ന പോരാട്ടമാണ് കേരളം പുറത്തെടുക്കുന്നത്.

19 ാം മിനിട്ടില്‍ എം എസ് ജിതിന്‍ കേരളം കാത്തിരുന്ന ഗോള്‍ സ്വന്തമാക്കി. ബംഗാളിന്‍റെ ഗോള്‍മുഖം വിറപ്പിച്ചാണ് കേരളം മുന്നേറുന്നത്. കേരളത്തിന്‍റെ തകര്‍പ്പന്‍ കുതിപ്പ് ജിതിന്‍ വലയിലാക്കുകയായിരുന്നു.

മത്സരം തത്സമയം കാണാം

കൊല്‍ക്കത്തയിലെ പ്രശസ്തമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. നേരത്തെ ഗ്രൂപ്പിലെ പോരാട്ടത്തില്‍ കേരളം ബംഗാളിനെ കീ‍ഴടക്കിയിരുന്നു.ഈ ആത്മവിശ്വാസത്തിലാണ് കേരളം കളിക്കുന്നത്.

2004-2005 സീസണിലാണ് കേരളം അവസാനമായി കിരീടം നേടിയത്. അഞ്ച് തവണ കിരീടം നേടിയിട്ടുള്ള കേരളം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലാശക്കളിയില്‍ പോരാടുന്നത്. സന്തോഷ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ള ടീമാണ് ബംഗാള്‍.

കേരള ടീം: രാഹുൽ വി.രാജ് (ക്യാപ്ടൻ), വി.മിഥുൻ (ഗോൾ കീപ്പർ), എസ്.ലിജോ,ജി.ശ്രീരാഗ്,വിബിൻ തോമസ്,ജിതിൻ ഗോപാലൻ,എസ്.സീസൻ,എം.എസ്.ജിതിൻ,കെ.പി.രാഹുല്‍,വി.കെ.അഫ്ദൽ,പി.സി.അനുരാഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News