ബംഗാളിനെ വിറപ്പിച്ച് വല കുലുക്കിയ എംഎസ് ജിതിന്‍; ഒല്ലുര്‍ക്കാരുടെ കരുത്ത്; കേരളവര്‍മ്മയില്‍ തട്ടിയ പന്തുമായി കേരളത്തിന്റെ ഹൃദയത്തിലേക്ക്‌ #കപ്പടിക്കാന്‍കേരളം

കരുത്തരായ ബംഗാളിന് ആദ്യഗോളടി നല്‍കികൊണ്ട് വിറപ്പിക്കുന്ന പോരാട്ടം കാഴ്ചവ്വെച്ചത് ഒല്ലുര്‍ക്കാരുടെ സ്വന്തം എം എസ് ജിതിനാണ്.

ഗോളടിച്ചും അടിപ്പിച്ചും സന്തോഷ് ട്രോഫി ഫൈനല്‍ വരെ കേരളം എത്തി നില്‍ക്കുമ്പോള്‍ അതിന് പ്രധാന പങ്കു വഹിച്ച താരമാണ് കേരളത്തിന്റെ സ്വന്തം എം എസ് ജിതിന്‍. ആദ്യ ഗോളോടുകൂടി ആരാധകരെ ആവേശത്തിലാക്കി കേരളത്തിന്റെ തകര്‍പ്പന്‍ കുതിപ്പിന് ജിതിന്‍ തുടക്കം കുറിച്ചിരിക്കുകയാണ്.

തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിനുവേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ജിതിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമില്‍ സ്ഥാനം ലഭിച്ച സമയത്താണ് സന്തോഷ് ട്രോഫിയിലെ സംസ്ഥാന ടീമിന്റെ ഭാഗമായെത്തുന്നത്. വേഗത, പാസ്സുകളിലും ക്രോസ്സുകളിലും ഉള്ള കൃത്യത, ഡ്രിബിളിംഗ് മികവ് എന്നിവയാണ് ജിതിനെ വ്യത്യസ്തനാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel