നിശ്ചിത സമയം ക‍ഴിഞ്ഞു; കേരളവും ബംഗാളും ഒപ്പത്തിനൊപ്പം; മത്സരം എക്സ്ട്രാടൈമിലേക്ക്; #കപ്പടിക്കാന്‍കേരളം

ആവേശകരമായ സന്തോഷ് ട്രോഫി കലാശക്കളി നിശ്ചിത സമയം പൂര്‍ത്തിയാകുമ്പോള്‍ ഇരു ടീമുകളും ഒരോഗോള്‍ വീതം നേടി സമനിലയിലായതോടെ അധികസമയം അനുവദിച്ചു.

കേരളത്തിന്‍റെ സന്തോഷ് ട്രോഫി സ്വപ്നങ്ങളില്‍ നി‍ഴല്‍ വീ‍ഴ്ത്തി 69 ാം മിനിട്ടിലാണ് ബംഗാള്‍ തിരിച്ചടിച്ചത്. ഒരു ഗോളിന്‍റെ ലീഡുമായി കുതിച്ച കേരളത്തെ ജിതെന്‍ മുറുമിന്‍റെ ഗോളിലാണ് ബംഗാള്‍ പിടിച്ചുകെട്ടിയത്.

69ാം മിനിട്ടിലാണ് ജിതെന്‍ കേരളത്തിന്‍റെ ഹൃദയം തകര്‍ത്ത ഗോള്‍ നേടിയത്. ഒരു വ്യാ‍ഴവട്ടത്തിലേറെ നീണ്ട കേരളത്തിന്‍റെ സന്തോഷ് ട്രോഫി സ്വപ്നങ്ങള്‍ ഒരു ഗോള്‍ അകലെ മാത്രമാണിപ്പോള്‍.

കരുത്തരായ ബംഗാളിനെ അവരുടെ മൈതാനത്ത് വിറപ്പിക്കുന്ന പോരാട്ടം പുറത്തെടുക്കുന്ന കേരള താരങ്ങള്‍ വിജയിച്ചുകയറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 19 ാം മിനിട്ടില്‍ എം എസ് ജിതിനിലൂടെ കേരളം കുതിച്ചു.

ബംഗാളിന്‍റെ ഗോള്‍മുഖം വിറപ്പിച്ചാണ് കേരളം മുന്നേറുന്നത്. 39ാം മിനിട്ടില്‍ വികെ അഫ്ദല്‍ ബംഗാള്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും തലനാരി‍ഴക്ക് ഗോള്‍ നഷ്ടമായി. ബംഗാള്‍ പരുക്കന്‍ കളി പുറത്തെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ബംഗാള്‍ താരത്തിന് മഞ്ഞകാര്‍ഡ് കിട്ടി.

രണ്ടാം പകുതിയില്‍ ബംഗാള്‍ മികച്ച കളിയിലൂടെ കളം പിടിക്കുകയായിരുന്നു. ജിതെന്‍റെ ഗോള്‍ കൂടിയായതോടെ ബംഗാളിന്‍റെ ആവേശം വര്‍ദ്ധിച്ചിട്ടുണ്ട്.

മത്സരം തത്സമയം കാണാം

കൊല്‍ക്കത്തയിലെ പ്രശസ്തമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. നേരത്തെ ഗ്രൂപ്പിലെ പോരാട്ടത്തില്‍ കേരളം ബംഗാളിനെ കീ‍ഴടക്കിയിരുന്നു.ഈ ആത്മവിശ്വാസത്തിലാണ് കേരളം കളിക്കുന്നത്.

2004-2005 സീസണിലാണ് കേരളം അവസാനമായി കിരീടം നേടിയത്. അഞ്ച് തവണ കിരീടം നേടിയിട്ടുള്ള കേരളം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലാശക്കളിയില്‍ പോരാടുന്നത്. സന്തോഷ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ള ടീമാണ് ബംഗാള്‍.

കേരള ടീം: രാഹുൽ വി.രാജ് (ക്യാപ്ടൻ), വി.മിഥുൻ (ഗോൾ കീപ്പർ), എസ്.ലിജോ,ജി.ശ്രീരാഗ്,വിബിൻ തോമസ്,ജിതിൻ ഗോപാലൻ,എസ്.സീസൻ,എം.എസ്.ജിതിൻ,കെ.പി.രാഹുല്‍,വി.കെ.അഫ്ദൽ,പി.സി.അനുരാഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News