ആള്‍ക്കൂട്ടത്തിന്റെ ഒത്തനടുവില്‍, 40 വാര അകലെ നിന്നും ഇബ്ര തൊടുത്തു; ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചൊരു അത്ഭുതഗോള്‍; പ്രായം തളര്‍ത്താത്ത പോരാളി

ലോകഫുട്‌ബോളില്‍ മെസിയ്ക്കും ക്രിസ്റ്റിയാനോയ്ക്കും ഒപ്പം അടയാളപ്പെടുത്തേണ്ട പേരാണ് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെത്. പ്രതിഭയുടെ ധാരാളിത്തം കൊണ്ടും പോരാട്ടമികവ് കൊണ്ടും ഗംഭീരഗോളുകള്‍ കൊണ്ടും കായികലോകത്തെ വിസ്മയിപ്പിച്ച താരത്തിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചോയെന്നത് തര്‍ക്കവിഷയമാണ്.

കളി ജീവിതത്തിന്റെ സായന്തനത്തിലേക്ക് കടന്ന ഇബ്ര മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് എല്‍ എ ഗാലക്‌സിയിലെക്ക് കൂടുമാറിയിരിക്കുകയാണ്. ഗാലക്‌സിയിലെ അരങ്ങേറ്റത്തില്‍ കാല്‍പന്തുലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഇബ്ര.

ലോസ് ആഞ്ചല്‍സ് എഫ്‌സിക്ക് എതിരായ മല്‍സരത്തില്‍ 40 വാര അകലെ നിന്ന് വലകുലിക്കിയ സ്ലാറ്റന്‍ തന്റെ പ്രതിഭയ്ക്ക് പോറലേറ്റിട്ടില്ലെന്ന് തെളിയിച്ചു. ലോസ് ആഞ്ചല്‍സ് എഫ്‌സി വിജയം ഉറപ്പിച്ച് മുന്നേറിയ മത്സരത്തില്‍ ഇബ്ര ഗാലക്‌സിയുടെ വീരനായകനായി അവതരിക്കുകയായിരുന്നു.

77ാം മിനിട്ടിലാണ് സ്ലാറ്റന്‍ ഗംഭീരഗോളിലൂടെ ഏവരെയും ഞെട്ടിച്ചത്. 40 വാര അകലെനിന്നുള്ള ഗോളിലൂടെ ടീമിനെ ഒപ്പമെത്തിച്ച ഇബ്ര 90 ാം മിനിട്ടില്‍ മറ്റൊരു ഗോളിലൂടെ വിജയവും സമ്മാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here