കുവൈറ്റില്‍ ബസുകള്‍ കൂട്ടിയിടിച്ച് 15ലേറെ മരണം; മരിച്ചവരില്‍ രണ്ടു മലയാളികളും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 15ലേറെ മരണം. വെസ്റ്റ് കുവൈറ്റിനടുത്ത് കബ്ദ് റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്.

ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്പനിയുടെയും, ഹെയ്‌സ്‌കോ കമ്പനിയുടെയും തൊഴിലാളികള്‍ സഞ്ചരിച്ച ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്പനിയിലെ 15 പേരും, ഹെയെസ്‌കോയിലെ രണ്ടു പേരും മരിച്ചതായാണ് വിവരം.

മരണപ്പെട്ടവരില്‍ രണ്ടു മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി സനീഷ്, കായകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരണപ്പെട്ട മലയാളികള്‍. രണ്ടു പേരും ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്പനിയിലെ തൊഴിലാളികളാണ്.

ഇവരെക്കൂടാതെ മൂന്നു ഇന്ത്യക്കാരും മരണപ്പെട്ടവരില്‍പ്പെടും. മറ്റുള്ളവര്‍ പാകിസ്ഥാന്‍, ഈജിപ്ത് സ്വദേശികളാണ്.

ഹെലികോപ്റ്റര്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള സംവിധാനം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here