സന്തോഷ് ട്രോഫി കിരീടം; കയ്യടി നേടി മിഥുന്‍

ഓരോ നിമിഷവും പ്രേക്ഷകരെ ആവേശത്തിലാക്കിയ കളിയുടെ അന്ത്യത്തില്‍ കേരളം സന്തോഷ് ട്രോഫി കിരീടം ചൂടുമ്പോള്‍, കയ്യടി അര്‍ഹിക്കുന്നത് കേരളത്തിന്റെ ഗോള്‍ വല കാത്ത മിഥുന്‍ തന്നെയാണ്.

കൈവിട്ട് പോയെന്ന് കേരളം കരുതിയിരുന്ന നിമിഷം ടൈ ബ്രേക്കറില്‍ ബംഗാളിന്റെ ആദ്യ രണ്ട് ഷൂട്ടുകളും തടഞ്ഞ് കേരളത്തിന് ഒരിക്കല്‍ കൂടി സന്തോഷ് ട്രോഫി നേടിക്കൊടുത്തതില്‍ മിഥുന്റെ സ്ഥാനം ഏറെ വലുതാണ്. കണ്ണൂര്‍ സ്വദേശിയാണ് കേരളത്തിന്റെ പ്രതിരോധ നിരയിലെ ഈ പടനായകന്‍.

120 മിനുട്ട് നീണ്ട കളിയില്‍ കേരള ഗോള്‍ പോസ്റ്റില്‍ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്ന ബംഗാളിന്റെ ഒട്ടുമിക്ക ഷോട്ടുകളും പ്രതിരോധിച്ചതാണ് കേരളത്തിന്റെ വിജയത്തിന് പിന്നില്‍.

14 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം സന്തോഷ് ട്രോഫിയുമായി കേരളാ ടീം നാട്ടിലെത്തുമ്പോള്‍ മിഥുന്റെ ആ രണ്ട് സേവുകളും കൂടിയാണ് സ്മരിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News