സ്ഥിരംതൊഴിൽ ഇല്ലാതാക്കല്‍; സംസ്ഥാനത്ത് പൊതുപണിമുടക്കിന് തുടക്കം

സ്ഥിരംതൊഴിൽ ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ വിവിധ തൊ‍ഴിലാളി സംഘടനകൾ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത പൊതുപണിമുടക്കിന് തുടക്കമായി. ഇന്ന് രാത്രി പത്രണ്ട് മണിവരെയാണ് പണിമുടക്ക്. പ്രതിഷേധത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് വിവിധ ട്രേഡ് യൂണിയനുകൾ നാളെ രാജ് ഭവനിലേക്ക് മാർച്ചും ധർണയും നടത്തും.

ബിജെപി സർക്കാരിന്‍റെ ജനദ്രോഹ തൊ‍ഴിൽനയത്തിനെതിരെയാണ് ശക്തമായ പ്രതിഷേധം തൊഴിലാളികൾ ഒറ്റക്കെട്ടായി രേഖപ്പെടുത്തുന്നത്. ഞായറാ‍ഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രതിഷേധിക്കും.

ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ, തുടങ്ങി കേന്ദ്ര സംസ്ഥാന സർക്കാർ സർവീസ് ജീവനക്കാർ ഉൾപ്പെടെ അധ്യാപകരും പണിമുടക്കിൽ പങ്ക്ചേരും. ഓട്ടോ‐ടാക്സി‐ട്രാൻസ്പോർട്ട് മേഖലകളും പണിമുടക്കിൽ പങ്കെടുത്ത് പ്രതിഷേധിക്കും.കടകമ്പോളങ്ങൾ അടച്ച് വ്യാപാരികളും സമരത്തിന്റെ ഭാഗമാകും.കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ​ു​ക​ളും നിരത്തിലിറങ്ങില്ല.

പാൽ, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.ബി എം എസ് ഒ‍ഴികെ എല്ലാ തൊ‍ഴിലാളിസംഘടനകളും ഒരുമിച്ചാണ് പണിമുടക്ക് നടത്തുന്ന്.പണിമുടക്കുന്ന തൊഴിലാളികൾ തിങ്കളാഴ്ച രാവിലെ ജില്ലാകേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും.

തിരുവനന്തപുരത്ത് തൊ‍ഴിലാളികൾ രാജ്ഭവനിലേക്കാണ് മാർച്ച് നടത്തുക . പ​ണി​മു​ട​ക്ക്​ പ്ര​മാ​ണി​ച്ച്​ കേ​ര​ള,കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ർ, എം.​ജി,​ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ നാളെ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചു. അ​തേ​സ​മ​യം നാളെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച പി.​എ​സ്.​സി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​​ല്ല. മാറ്റിവച്ച പരീക്ഷയുടെ തീയതി അതാത് വെബ്െെസറ്റുകളിൽ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here