തിരുവനന്തപുരത്ത് പാറമടയിലെ കുളത്തിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു

തിരുവനന്തപുരം കിളിമാനൂരിൽ പാറമടയിലെ കുളത്തിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു. ‬പള്ളിക്കൽ മടവൂർ മൂന്നാം വിളയിൽ ഉംറയാത്രയ്ക്കുള്ള ചടങ്ങിനെത്തിയ കുട്ടികളാണ് കുളിക്കാനിറങ്ങവെ കയത്തിലകപെട്ടത്.

മൂന്നാം വിള സ്വദേശികളായ ജുമാഫാത്തിമ, ഷിഹാന, സൈനബ എന്നിവരാണ് മരിച്ചത്. ചേട്ടാനുജന്മാരുടെ മക്കളായ ഇവർ സ്വന്തം വസ്തുവിലെ പാറമടയിൽ കുളിക്കാനിറങ്ങുകയായിരുന്നു. അഞ്ചു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

രണ്ട് കുട്ടികൾ രക്ഷപെട്ടു കരക്ക് കയറി .നാട്ടുകാർ അറിയച്ചതിനെ തുടർന്ന് പൊലീസും ഫയർഫോ‍ഴ്സും ചേർന്നാണ് മൃതദേഹം കരയിലെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News